Saturday, February 22, 2025
No menu items!

subscribe-youtube-channel

HomeEducationഹയർസെക്കണ്ടറി (വൊക്കേഷണൽ)...

ഹയർസെക്കണ്ടറി (വൊക്കേഷണൽ) പ്രവേശനം:ഇന്നു മുതൽ അപേക്ഷിക്കാം

തിരുവനന്തപുരം:ഹയർ സെക്കണ്ടറി (വൊക്കേഷണൽ) ഏകജാലക പ്രവേശനത്തിനായുള്ള അപേക്ഷ ഇന്നു (മേയ് 16) മുതൽ ഓൺലൈനായി സമർപ്പിക്കാം. www.vhseportal.lerala.gov.in / www.admission.dge.kerala.gov.in എന്ന വെബ്സൈറ്റിൽ കാൻഡിഡേറ്റ് ലോഗിൻ നിർമ്മിച്ച ശേഷം അഡ്മിഷൻ വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ഹയർ സെക്കണ്ടറി പഠനത്തോടൊപ്പം നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രെയിം വർക്ക് (NSQF) അധിഷ്ഠിതമായ സ്കിൽ കോഴ്സുകൾ തിരഞ്ഞെടുക്കാം. പ്രവേശന നടപടികൾ സുഗമമാക്കുന്നതിന് സ്കൂളുകളിൽ ഹെൽപ്പ് ഡെസ്കുകൾ പ്രവർത്തിക്കുന്നുണ്ട്. വിദ്യാർഥികൾക്ക് അപേക്ഷാ സമർപ്പണത്തിനും സംശയ ദൂരീകരണത്തിനും ഹെൽപ്പ് ഡെസ്കിന്റെ സഹായം തേടാവുന്നതാണ്.

അപേക്ഷ നൽകുന്നതിന് പത്താംതരം പഠിച്ച സ്കൂളിലെയോ, തൊട്ടടുത്ത സർക്കാർ / എയ്ഡഡ് ഹയർസെക്കണ്ടറി (വൊക്കേഷണൽ) സ്കൂളുകളിലെയോ കമ്പ്യൂട്ടർ ലാബ് സൗകര്യവും അധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്താം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജീവിതം വിശ്വാസ യാത്രയാണ്  –  ബിഷപ്പ് തോമസ് സാമുവൽ

തിരുവല്ല : ക്രൈസ്തവർക്ക് പ്രപഞ്ചത്തിലെ ജീവിതം വിശ്വാസ യാത്രയാണെന്നും പ്രതിസന്ധികളാകുന്ന കൊടുങ്കാറ്റിൽ ക്രിസ്തു സാന്നിധ്യബോധം ധൈര്യം പകരുമെന്നും ബിഷപ്പ് തോമസ് സാമുവൽ പറഞ്ഞു. വൈ.എം.സി.എ അഖില ലോക പ്രാർത്ഥനാവാരം സബ് - റീജൺ...

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: മാരാരിക്കുളം- ആലപ്പുഴ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 57 (മംഗലം ഗേറ്റ്) നവംബര്‍ 27 ന് രാവിലെ 6 മണി മുതല്‍ 28ന് ഉച്ചക്ക് 2 മണിവരെ അടിയന്തര അറ്റകുറ്റപ്പണികള്‍ക്കായി ...
- Advertisment -

Most Popular

- Advertisement -