Sunday, April 6, 2025
No menu items!

subscribe-youtube-channel

HomeNewsKottayamകേരളത്തിൽ സ്ഫോടനാത്മകമായ...

കേരളത്തിൽ സ്ഫോടനാത്മകമായ സ്ഥിതിയെന്ന് പരിശുദ്ധ കാതോലിക്കാബാവാ

കൊച്ചി : ദൈവത്തിന്റെ സ്വന്തം നാട് ചെകുത്താന്റെ സ്വന്തം നാടായി മാറുന്നുവെന്ന് ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ.സമൂഹത്തിലെ തിൻമകളോട് പ്രതികരിക്കുക എന്നത് സഭയുടെ ഉത്തരവാദിത്വമാണ്.
തിരുത്തലുകൾ വേണ്ടി വരുമ്പോൾ സഭ ഓർമ്മിപ്പിക്കുമെന്ന് ബ്രൂവറി വിഷയത്തിൽ ബാവ അഭിപ്രായപ്പെട്ടു .

ജനിച്ചുവീഴുന്ന കുഞ്ഞിനെയും ജൻമം നൽകിയ അമ്മയെയും കൊലപ്പെടുത്തുന്ന വാർത്തകൾ ഭയപ്പെടുത്തുന്നു. എല്ലാത്തിനും കാരണം മദ്യവും മയക്കുമരുന്നുമാണ് . മാനസികമായ പിരിമുറുക്കത്തിലാണ് പുതുതലമുറ.എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാൻ കഴിയുന്ന പ്രഷർ കുക്കർപോലെയായി യുവജനങ്ങൾ മാറി. അവർക്ക് എന്താണ് സംഭവിച്ചതെന്ന് ആഴത്തിൽ പഠിക്കണം. പുതുതലമുറ റീൽ ലൈഫിൽ ജീവിക്കുന്നു, റിയൽ ലൈഫ് ഇല്ലതായെന്നും ബാവാ കൂട്ടിച്ചേർത്തു.

കേരളത്തിൽ സ്ഫോടനാത്മകമായ അവസ്ഥയാണ്. മദ്യം ഇത്രയധികം സുലഭമായിട്ടും വീണ്ടും മദ്യമൊഴുക്കുകയാണ് ഭരണാധികാരികൾ.ഇത് തെറ്റായ രീതിയാണ്. അടിയന്തരമായ കർമ്മപരിപാടികൾക്ക് സർക്കാർ തുടക്കം കുറിയ്ക്കണം.

ലഹരിയെ ലഘൂകരിക്കുന്ന സിനിമകൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തണമെന്നും സഭാധ്യക്ഷൻ പറഞ്ഞു. കൊച്ചി കണ്ടനാട് വെസ്റ്റ് ഭദ്രാസന ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഓർത്തഡോക്സ് സഭാധ്യക്ഷൻ. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തുറവൂർ-അരൂർ എലിവേറ്റഡ് ഹൈവേ നിർമ്മാണം: യാത്ര പ്രശ്നങ്ങൾ ജില്ലാ കളക്ടർ നേരിട്ട് വിലയിരുത്തി

ആലപ്പുഴ : തുറവൂർ മുതൽ അരൂർ വരെയുള്ള എലിവേറ്റഡ് ഹൈവേയുടെ നിർമാണ പ്രവർത്തികളുടെ ഭാഗമായി സൃഷ്ടിക്കപ്പെടുന്ന ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആദ്യഘട്ടമായി അരൂർ നിന്നും തുറവൂർ വരെയുള്ള നിലവിലുള്ള നിർമ്മാണ പ്രവർത്തികളുടെ കിഴക്കുഭാഗത്തെ...

കോലറയാറിൻ്റെ ശോചനിയാവസ്ഥ : നിവേദനം നൽകി

തിരുവല്ല: നിരണം പഞ്ചായത്തിലും കടപ്ര പഞ്ചായത്തിലു കൂടി കടന്നുപോകുന്ന കോലറയാർ ശോചനിയാവസ്ഥ പരിഹരിക്കണം എന്നാവശ്യപ്പെട്ട്  നിരണം പഞ്ചായത്ത് പ്രസിഡൻ് അലകസ് ജോൺ പുത്തുപ്പള്ളി പത്തനംതിട്ട കലകട്രക്ക് നിവേദനം നല്കി. വലിയ ആഘോഷമായി രണ്ടു...
- Advertisment -

Most Popular

- Advertisement -