ആലപ്പുഴ: കാലവര്‍ഷത്തെ തുടര്‍ന്ന് ജില്ലയില്‍ പലസ്ഥലങ്ങളിലും വെള്ളക്കെട്ട് നിലനില്‍ക്കുന്നതിനാല്‍ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ക്ക് അവധി. ഗവ. യു.പി.എസ് തിരുവമ്പാടി, ഷണ്‍മുഖ വിലാസം ആലപ്പുഴ വെസ്റ്റ് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജൂണ്‍ ആറിന് അവധി പ്രഖ്യാപിച്ച് ജില്ല കളക്ടര്‍ ഉത്തരവായി.