Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduകരിപ്പൂരിൽ വൻ...

കരിപ്പൂരിൽ വൻ ലഹരിവേട്ട : 35 കോടിയുടെ ഹൈബ്രിഡ് കഞ്ചാവും രാസലഹരിയും പിടിച്ചു ; 3 യുവതികൾ കസ്റ്റഡിയിൽ

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ കഞ്ചാവുവേട്ട.35 കോടിയുടെ ഹൈബ്രിഡ് കഞ്ചാവും രാസലഹരിയും പിടിച്ചു.മൂന്നു സ്ത്രീകള്‍ കസ്റ്റഡിയിലായി . 34 കിലോ ഹൈബ്രിഡ് കഞ്ചാവും തായ്‌ലൻഡ് നിർമിതമായ 15 കിലോയോളം വരുന്ന ചോക്ലേറ്റ്, കേക്ക്, ക്രീം ബിസ്ക്കറ്റ് എന്നിവയിൽ കലർത്തിയ രാസലഹരിയുമാണ് പിടികൂടിയത്. ഇന്നലെ രാത്രി തായ്ലന്‍ഡില്‍ നിന്നും എയര്‍ ഏഷ്യ വിമാനത്തില്‍ കരിപ്പൂരിൽ ഇറങ്ങിയവരില്‍ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്.

സംഭവത്തിൽ ചെന്നൈ സ്വദേശിനി റാബിയത് സൈദു സൈനുദ്ദീൻ, കോയമ്പത്തൂര്‍ സ്വദേശിനി കവിത രാജേഷ്‌കുമാര്‍, തൃശൂര്‍ സ്വദേശിനി സിമി ബാലകൃഷ്ണന്‍  എന്നിവരെ എയർ കസ്റ്റംസ്, എയർ ഇന്റലിജൻസ് യൂണിറ്റ് ഉദ്യോഗസ്ഥർ പിടികൂടി.രഹസ്യവിവരത്തെ തുടർന്നാണ് കസ്റ്റംസ് ഇവരെ പിടികൂടിയത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പ് : യുഡിഎഫ് 17,എല്‍ഡിഎഫ് 11,ബിജെപി 3

തിരുവനന്തപുരം : സംസ്ഥാനത്തെ 31 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് 17 സീറ്റുകളില്‍ വിജയിച്ചപ്പോള്‍ എല്‍ഡിഎഫ് 11 സീറ്റുകളിലും ബിജെപി 3 സീറ്റുകളിലും വിജയിച്ചു .എല്‍ഡിഎഫ് 15, യുഡിഎഫ് 13, ബിജെപി...

ആലപ്പുഴയിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് രോ​ഗി മരിച്ചു

ആലപ്പുഴ : ആലപ്പുഴയിൽ ആംബുലന്‍സും കാറും കൂട്ടിയിടിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയ രോഗി മരിച്ചു. ആംബുലന്‍സില്‍ ഒപ്പമുണ്ടായിരുന്ന മൂന്നു പേര്‍ക്ക് പരിക്കേറ്റു.എസ്എൽ പുരം കളത്തിൽ ഉദയനാണു (64) മരിച്ചത്. ദേശീയപാതയിൽ ചേർത്തല എസ്എൻ കോളജിനടുത്താണ്...
- Advertisment -

Most Popular

- Advertisement -