Thursday, April 3, 2025
No menu items!

subscribe-youtube-channel

HomeCareerഅവിഹിതബന്ധം ആരോപിച്ച്...

അവിഹിതബന്ധം ആരോപിച്ച് യുവതിയെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ച ഭർത്താവ് പിടിയിൽ

പത്തനംതിട്ട : അവിഹിതബന്ധത്തിന്റെ സംശയം കാരണമായുണ്ടായ വിരോധത്താൽ യുവതിയെ പെട്രോൾ ഒഴിച്ച് കത്തിച്ചും കത്തികൊണ്ട് കുത്തിയും കൊല്ലാൻ ശ്രമിക്കുകയും ചെയ്ത ഭർത്താവിനെ കൊടുമൺ പോലീസ് അറസ്റ്റ് ചെയ്തു.

അങ്ങാടിക്കൽ തെക്ക് എസ്എൻവി സ്കൂളിന് സമീപം കിഴക്കേ ചരുവിൽ വീട്ടിൽ കെ ദിനേശ് (46) ആണ് പിടിയിലായത്. ഭാര്യക്ക് അവിഹിതബന്ധം ഉണ്ടെന്ന് ആരോപിച്ചായിരുന്നു യുവതിയുടെ കുടുംബവീട്ടിൽ ബുധനാഴ്ച്ച അതിക്രമിച്ചുകയറി പ്രതി പെട്രോൾ ഒഴിച്ച് കത്തിച്ചു കൊല്ലാൻ ശ്രമിച്ചത്. വൈകിട്ട് നാലരയോടെയാണ് സംഭവം.

വീട്ടിലെ ഹാളിൽ വച്ച് കയ്യിൽ കരുതിയ പെട്രോൾ നിറച്ച കുപ്പി യുവതിയുടെയും വീട്ടുകാരുടെയും ദേഹത്തേക്ക്  വീശി ഒഴിക്കുകയായിരുന്നു. തുടർന്ന് കയ്യിലിരുന്ന കത്തികൊണ്ട് യുവതിയെ കുത്തിക്കൊല്ലാനും ശ്രമിച്ചു. സിഗരറ്റ് ലാമ്പ് എടുത്ത് കത്തിക്കാൻ തുടങ്ങിയപ്പോൾ യുവതിയുടെ പിതാവും മകളും മറ്റും ചേർന്ന് തടയാൻ മുതിർന്നു. പിന്നീട് പ്രതി തലയിലിരുന്ന ഹെൽമെറ്റ്‌ എടുത്ത് യുവതിയെ എറിഞ്ഞു തലയ്ക്ക് പരിക്കേല്പിച്ചു. കത്തികൊണ്ടുള്ള കുത്ത് തടയാൻ ശ്രമിച്ച വീട്ടിലെ കാർ ഡ്രൈവർ നിർമലിന്റെ ഇടതുകൈക്കും പരിക്കേറ്റു. വീണ്ടും ഭാര്യയെ കുത്താൻ ആഞ്ഞ ദിനേഷിനെ  തടഞ്ഞപ്പോൾ മകളുടെ കൈയ്ക്കും മുറിവ് പറ്റി. യുവതിയെയും നിർമലിനെയും പ്രതി മർദ്ദിക്കുകയും ചെയ്തു

യുവതിയുടെ മൊഴിപ്രകാരം കേസ് രജിസ്റ്റർ ചെയ്ത കൊടുമൺ പോലീസ്, ഇൻസ്‌പെക്ടർ പി. വിനോദിന്റെ നേതൃത്വത്തിൽ നടത്തിയ ഊർജിതമായ അന്വേഷണത്തിൽ പ്രതിയെ കൊടുമൺ ജംഗ്ഷനിൽ നിന്നും  പിടികൂടുകയായിരുന്നു. ശാസ്ത്രീയ അന്വേഷണസംഘവും, പോലീസ് ഫോട്ടോഗ്രാഫറും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. തുടർന്ന്, പ്രതിയുമായി സംഭവസ്ഥലത്തും ഇയാളുടെ വീട്ടിലും തെളിവെടുപ്പ് നടത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Result : 27/05/2024 Win Win W 771

1st Prize Rs.7,500,000/- (75 Lakhs) WV 420244 (ERNAKULAM) Consolation Prize Rs.8,000/- WN 420244 WO 420244 WP 420244 WR 420244 WS 420244 WT 420244 WU 420244 WW 420244 WX...

തൃശൂർ പൂരത്തിനിടെ ലൈംഗികാതിക്രമം നേരിട്ടെന്ന് വിദേശ വ്ലോഗർമാർ

തൃശ്ശൂർ: തൃശൂർ പൂരത്തിനിടെ ലൈംഗികാതിക്രമം നേരിട്ടെന്ന പരാതിയുമായി വിദേശ വ്ലോഗര്‍ ദമ്പതികൾ .യുഎസിൽ നിന്നെത്തിയ മക്കൻസി,കീനൻ എന്നിവരാണ് വിഡിയോ ദൃശ്യങ്ങൾ സഹിതം സാമൂഹികമാധ്യമങ്ങളിലൂടെ ദുരനുഭവം വെളിപ്പെടുത്തിയത്. പൂരക്കാഴ്ചകൾ വിഡിയോയിൽ പകർത്തുന്നതിനിടെ  യുവതിയെ ഒരാള്‍...
- Advertisment -

Most Popular

- Advertisement -