കൊല്ലം : പുനലൂരിൽ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. സംഭവത്തിനുശേഷം കൊലപാതകവിവരം ഫേസ്ബുക്കിൽ പങ്കുവെച്ച പ്രതി പുനലൂർ പൊലീസിൽ കീഴടങ്ങി.വാളക്കോട് വില്ലേജിൽ കലയനാട് ചരുവിള വീട്ടിൽ ശാലിനി(39)യെയാണ് ഭർത്താവ് ഐസക്ക് വെട്ടികൊലപ്പെടുത്തിയത്. ഇന്നു രാവിലെ ആറുമണിയോടെയാണ് സംഭവം .
കുടുംബ പ്രശ്നങ്ങളെത്തുടർന്ന് ശാലിനി അമ്മയോടൊപ്പമാണ് താമസം.രാവിലെ ജോലിക്ക് പോകാന്‍ തുടങ്ങുമ്പോഴാണ് കൊലപാതകം നടന്നത് .ഇവരുടെ പത്തൊൻപതും പതിനൊന്നും വയസ്സുള്ള രണ്ട് ആൺകുട്ടികളും വീട്ടിലുണ്ടായിരുന്നു .






