കോട്ടയം : കിടങ്ങൂരിൽ ഭർത്താവ് കിടപ്പുരോഗിയായ ഭാര്യയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി.കിടങ്ങൂർ സൗത്ത് ഏലക്കോടത്ത് രമണി (70) യാണ് മരിച്ചത്. ഭർത്താവ് സോമനെ(74) പൊലീസ് അറസ്റ്റ് ചെയ്തു.
വെളുപ്പിന് ഒന്നരയോടെയായിരുന്നു സംഭവം.രമണിയെ കൊലപ്പെടുത്തിയ ശേഷം ഇളയമകനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ മൂത്ത മകൻ എത്തി രക്ഷപ്പെടുത്തുകയായിരുന്നു.കിടപ്പുരോഗിയായ ഭാര്യയെയും ഇളയ മകനെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാനായിരുന്നു സോമൻ ശ്രമിച്ചത്. കിടങ്ങൂർ പൊലീസ് എത്തി സോമനെ കസ്റ്റഡിയിലെടുത്തു .






