ചങ്ങനാശ്ശേരി : ഓടേട്ടി തെക്ക് പാടശേഖരത്തിനു മടവീണു. ചങ്ങനാശ്ശേരി വാഴപ്പള്ളി കൃഷി ഭവനിലെ 505 ഏക്കറും വെളിയനാട് കൃഷി ഭവനിലെ 45 ഏക്കറും അടങ്ങുന്നതാണ് പാടം. അടുത്ത കൃഷിക്കായി പാടം ഒരുക്കുന്ന സമയത്താണ് മടവീണിരിക്കുന്നത്. പാടശേഖരസമിതി മട വീണത് അടക്കുന്നതിനുള്ള ശ്രമം നടത്തി കൊണ്ടിരിക്കുകയാണ്.320 കൃഷിക്കാരാണുള്ളത്. മട അടക്കുന്നതിനു 2 ലക്ഷം രൂപയുടെ ചിലവ് വരുമെന്ന് സെക്രട്ടറി സന്തോഷ് പറഞ്ഞു.
തണ്ണീർമുക്കം ബണ്ടും തൊട്ടപ്പള്ളി സ്പിൽവയും റെഗുലേറ്റ് ചെയ്യുന്നതിൽ ഗവണ്മെന്റ്ന്റെ അനാസ്ഥയാണ് മട വിഴുന്നതിനു കാരണം. ബണ്ടു കല്ലുകെട്ടി സംരക്ഷിക്കാത്ത സർക്കാരിന്റെ നടപടിയും മട വീഴ്ച്ചക്ക് കാരണമാണ്ന്ന് നെൽ കർഷക സംരക്ഷണ സമിതി ആരോപിച്ചു. ഇന്നലെ ചങ്ങനാശ്ശേരി പായിപ്പാട് കൃഷിഭവന്റ കീഴിലുള്ള കൊല്ലത്തു ചാത്തങ്കരി പാടവും മട വീണിരുന്നു. നഷ്ടം വിലയിരുത്തി എത്രയും വേഗം മട വീണ പാടശേഖരങ്ങൾക്ക് നഷ്ട പരിഹാരം നൽകുവാൻ നടപടി സ്വീകരിക്കണമെന്ന് നെൽ കർഷക സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
മട വീണ പാടശേഖരങ്ങൾ നെൽ കർഷക സംരക്ഷണ സമിതി രക്ഷാധികാരി വി ജെ ലാലി, സംസ്ഥാന വൈസ് പ്രസിഡന്റ് സന്തോഷ് പറമ്പിശ്ശേരി,സ്റ്റീയറിoങ് കമ്മിറ്റി അംഗങ്ങളായ അനിയൻകുഞ്, കെ ബി രവീന്ദ്രൻ,അപ്പച്ചൻ വട്ടക്കളം, ബൈജു സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. വാഴപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി വിജയകുമാർ, കൃഷി ഓഫീസർ ബോണി സിറിയക് എന്നിവരും സന്ദർശിച്ചു