Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsതിരുവല്ലയിൽ മദ്യപൻ...

തിരുവല്ലയിൽ മദ്യപൻ യുവതിയെ സ്‌കൂട്ടറിൽ നിന്ന് വലിച്ച് താഴെയിട്ടു

തിരുവല്ല : തിരുവല്ല ന​ഗരമധ്യത്തിൽ മദ്യപൻ യുവതിയെ സ്‌കൂട്ടറിൽ നിന്ന് വലിച്ചു താഴെയിറ്റു .തിരുവല്ല സ്വദേശി ജോജോ ആണ് യുവതിയുടെ നേർക്ക് ആക്രമണം നടത്തിയത്. വീഴ്ചയിൽ യുവതിയുടെ താടിയെല്ലിനും തോളെല്ലിനും പൊട്ടലുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മദ്യലഹരിയില്‍ പോലീസ് സ്‌റ്റേഷനിലെത്തി ബഹളംവെച്ച ജോജോ ഇവിടെ നിന്ന് പുറത്തിറങ്ങി പ്രധാന റോഡിലേക്കെത്തിയപ്പോഴാണ്‌ സ്‌കൂട്ടര്‍ യാത്രക്കാരിയെ പിടിച്ച് വലിച്ച് താഴെയിട്ടത്. സംഭവം കണ്ട് ഓടിയെത്തിയ നാട്ടുകാരും പോലീസുമാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇയാൾ സ്ഥിരം മദ്യപിച്ച് പ്രശ്നമുണ്ടാക്കുന്നയാളെന്ന് പൊലീസ് പറഞ്ഞു. പൊലീസ് പിടിയിലായ ഇയാളെ ജീപ്പിൽ കയറ്റിയപ്പോൾ യുവതിയുടെ ബന്ധുക്കൾ കയ്യേറ്റം ചെയ്‌തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സപ്ലൈകോ ക്രിസ്മസ് ഫെയർ ആരംഭിച്ചു

തിരുവനന്തപുരം : നിത്യോപയോഗ സാധനങ്ങളുടെയും ഭക്ഷ്യോൽപ്പന്നങ്ങളുടെയും വില കുതിച്ചുയരുന്ന സാഹചര്യത്തിൽ വിലക്കയറ്റം കേരളത്തിൽ ഒരു പരിധിവരെ പിടിച്ചു നിർത്താൻ സാധിക്കുന്നത് സംസ്ഥാന സർക്കാറിന്റെ കൃത്യമായ വിപണി ഇടപെടൽ മൂലമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ...

ജനപ്രതിനിധികൾ ഒരു മാസത്തെ വേതനം നൽകണം :  ബിനോയ് വിശ്വം

തിരുവനന്തപുരം : വയനാട്ടിൽ ഉണ്ടായ  ദുരന്തത്തിന്  സഹായമായി പാർട്ടിയുടെ കോർപ്പറേഷൻ, ബോർഡ് ചെയർമാൻമാർ  ജനപ്രതിനിധികൾ മറ്റു ഭാരവാഹികൾ ഒരു മാസത്തെ വേതനം ദുരിതാശ്വാസ നിധിയിലേക്ക് മാറ്റിവെക്കണമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി...
- Advertisment -

Most Popular

- Advertisement -