തിരുവല്ല: മാനവ സമൂഹത്തിൻ്റെ ഉയർച്ചയ്ക്കും നന്മയ്ക്കും വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് രാമകൃഷ്ണ ദർശനങ്ങൾ ഉയർത്തിപിടിച്ച് മഠം ചെയ്യുന്നത് എന്ന് ആഗോള രാമകൃഷണ മഠംത്തിന്റെയും മിഷന്റെയും അസിസ്റ്റൻ്റ് ജനറൽ സെക്രട്ടറി സ്വാമി ബലഭദ്രാനന്ദ പറഞ്ഞു. ശ്രീരാമകൃഷ്ണ ആശ്രമത്തിൽ പുതിയതായി പണി കഴിപ്പിച്ച അന്നദാന മണ്ഡപത്തിന്റെ സമർപ്പണം ഉദ്ഘാടനം ചെയ്യ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം.
തിരുവല്ല ശ്രീരാമകൃഷ്ണാശ്രമം അദ്ധ്യക്ഷൻ സ്വാമി നിർവ്വിണ്ണാനന്ദജി മഹാരാജ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ആർച്ച് ബിഷപ്പ് തോമസ് മാർ കൂറിലോസ്, സ്വാമി വീരഭദ്രാനന്ദ, സ്വാമി നന്ദാത്മജാനന്ദ, സ്വാമി ഭുവനാത്മാനന്ദ, സ്വാമി മോക്ഷവ്യതാനന്ദ, എം സി രാമനാരായണൻ, നന്ദകുമാർ കെ പിള്ള , അഡ്വ പി ഹരികൃഷ്ണൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു