തിരുവല്ല: മർച്ചന്റ്സ് അസോസിയേഷനും ഗ്രീന്‍ടെക് അഗ്രിടെക്‌നോളജീസ് സര്‍വ്വീസും സംയുക്തമായി നഗരസഭ ഗ്രൗണ്ടില്‍ നടത്തുന്ന അണ്ടര്‍ വാട്ടര്‍ ടണല്‍ ആൻ്റ് മറൈന്‍ എക്സ്പോയുടെ ഉദ്ഘാടനം ചലചിത്രതാരം രജീഷ വിജയന്‍ നിര്‍വ്വഹിച്ചു. ചലചിത്ര സീരിയല്‍ താരം മുകേഷ് എം. നായര്‍, പുഷ്പഗിരി സി.ഇ.ഒ ഫാ. ഫിലിപ്പ് പയ്യമ്പള്ളിൽ, അഡ്വ. വറുഗീസ് മാമ്മന്‍, ഈപ്പന്‍ കുര്യന്‍, മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരായ, ശ്രീനിവാസ് പുറയാറ്റ്, മാത്യൂസ് ചാലക്കുഴി, പ്രകാശ് കുമാര്‍, എം.കെ. വര്‍ക്കി, പി. എസ്.നിസ്സാമുദീൻ, മാത്യൂസ് കെ ജേക്കബ്, രെഞ്ജിത് ഏബ്രഹാം,ബിനു എബ്രഹാം കോശി, അബിൻ ബക്കർ, ആർ ജനാർദ്ദനൻ എന്നിവര്‍ പ്രസംഗിച്ചു.
തിരുവല്ല നഗരസഭ ഗ്രൗണ്ടില്‍ 45 ദിവസം നീണ്ടുനില്‍ക്കുന്ന മറൈന്‍ എക്‌സ്‌പോയില്‍ 250 അടി നീളത്തിലുള്ള ടണലില്‍ അണ്ടര്‍വാട്ടര്‍ മറൈന്‍ അക്വാഷോ, സ്‌കൂബാ ഡൈവ്, മത്സ്യകന്യകള്‍ എന്നിവയും, 100 ല്‍പരം ഇനങ്ങളിലുള്ള ഒരു ലക്ഷത്തിൽ പരം കടല്‍ മത്സ്യങ്ങളും, മറ്റു ജീവികളും ഉണ്ടാകും.
വീട്ടിലേകാവശ്യമുള്ള എല്ലാവിധ സാധനങ്ങളും ലഭിക്കുവാനായി 150 ഓളം എ സി , നോൺ എ സി സ്റ്റാളുകളും, 5000 ച.അടിയില്‍ എല്ലാവിധ രുചികരമായ വിഭവങ്ങളുമായി വിശാലമായ ഫുഡ്‌കോര്‍ട്ട്, വിപുലമായ അമ്യൂസ്‌മെന്റ് പാര്‍ക്ക്, ഗാര്‍ഡന്‍ നഴ്‌സറി, സെൽഫി ഫോട്ടോ കോര്‍ണര്‍ എന്നിവയും മേളയുടെ പ്രത്യേകതയാണ്.
പൊതുജനങ്ങള്‍ക്കായുള്ള പ്രവേശനം ഏപ്രില്‍ 10 ബുധനാഴ്ച മുതല്‍ ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.