Thursday, October 29, 2026
No menu items!

subscribe-youtube-channel

HomeNewsസഹോദരങ്ങളായ കുട്ടികളെ...

സഹോദരങ്ങളായ കുട്ടികളെ അമ്മ കൊലപ്പെടുത്തിയ സംഭവം : അമ്മയുടെ ആൺസുഹൃത്ത് കസ്റ്റഡിയിൽ

പാലക്കാട് : പാലക്കാട് കൊഴിഞ്ഞാമ്പാറ മേനോൻപാറ കൂരാങ്കാട്ടിലെ സഹോദരങ്ങളായ കുട്ടികളെ അമ്മ കുളിമുറിയിലെ വെള്ളത്തിൽ മുക്കിക്കൊലപ്പെടുത്തിയ കേസിൽ അമ്മ നിവേദ്യയുടെ ആൺസുഹൃത്തിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു .ഇയാളെ പൊലീസ് രഹസ്യകേന്ദ്രത്തിൽ ചോദ്യം ചെയ്തുവരികയാണ്.

സെപ്റ്റംബർ 29-ന് രാവിലെ പത്തരയോടെയാണ് ജോൺകുമാറിന്റെയും നിവേദ്യയുടെയും മക്കളായ ജെനിഫർ ജൂലിയറ്റ് (5), റോബിൻ ക്രിസ്റ്റഫർ (3) എന്നീ കുട്ടികളെ വാടകവീട്ടിലെ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. പ്രതിയായ അമ്മയെ വീട്ടിലെത്തിച്ച് നടത്തിയ തെളിവെടുപ്പിനിടെയാണ് കൃത്യം നടത്തുന്നതിന് നിവേദ്യക്ക് മറ്റൊരാളുടെ സഹായം ലഭിച്ചതായുള്ള സൂചന പോലീസിന് ലഭിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇന്ന് മഴ മുന്നറിയിപ്പില്ല : സംസ്ഥാനത്ത് 17 ശതമാനം മഴ കുറവ്

കോട്ടയം: സംസ്ഥാനത്ത് വെള്ളി, ശനി ദിവസങ്ങളില്‍  മഴ മുന്നറിയിപ്പില്ല. ജൂണ്‍ ആദ്യ പകുതി പിന്നിട്ടപ്പോള്‍ സംസ്ഥാനത്ത് 17 ശതമാനം മഴ കുറവ് ലഭിച്ചത്. 18-ാം തീയതിവരെയുള്ള കണക്കുകളനുസരിച്ചാണിത്. ആലപ്പുഴ, കണ്ണൂര്‍, ഇടുക്കി, കാസര്‍കോട്,...

മുട്ടാർ പാലത്തിലൂടെ 9 ന് വാഹന ഗതാഗതം നിരോധിച്ചു

എടത്വ : എ.സി റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി തിങ്കളാഴ്ച (09) രാവിലെ 7 മണി മുതല്‍ വൈകീട്ട് 5 മണി വരെ മുട്ടാര്‍ പാലത്തില്‍ ടാറിങ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍  എമര്‍ജന്‍സി വാഹനങ്ങള്‍...
- Advertisment -

Most Popular

- Advertisement -