Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsപൊയ്കയില്‍ ആചാര്യഗുരുവിന്റെ...

പൊയ്കയില്‍ ആചാര്യഗുരുവിന്റെ ജന്മശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായി

തിരുവല്ല: പൊയ്കയില്‍ ആചാര്യഗുരുവിന്റെ 100-മത് ജന്മദിനാഘോഷം പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ ആഭിമുഖ്യത്തില്‍ സഭാ ആസ്ഥാനത്തും, സഭാ ശാഖകളിലും വിജ്ഞാനദിനമായി  ആഘോഷിച്ചു. രാവിലെ വിശുദ്ധ മണ്ഡപത്തിലെ പ്രത്യേക ദീപാരാധനയ്ക്ക് ശേഷം കൊടിയേറ്റും അടിമസ്മാരകസ്തംഭത്തിൽ പുഷ്പാർച്ചനയും നടന്നു.

തുടർന്ന് ആചാര്യഗുരു ജന്മശതാബ്ദി സ്മാരക ലൈബ്രറി ആൻഡ് റിസേർച്ച് സെന്ററിന്റെയും ആചാര്യ ഡിജിറ്റൽ സ്റ്റുഡിയോയുടെയും ഉദ്ഘാടനം സഭാ പ്രസിഡന്റ് വൈ സദാശിവന്‍ നിർവ്വഹിച്ചു. ഗുരുകുല ഉപശ്രേഷ്ഠന്മാരായ മണി മഞ്ചാടിക്കരി, കെ.എസ് വിജയകുമാർ എന്നിവർ ആശിർവാദം നൽകി. തുടർന്ന് ആചാര്യകലാക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഗീതാരാധന നടന്നു.

വൈകിട്ട് 3.30 ന് കുമ്പനാട് കല്ലുമാലിപ്പടിയിൽ നിന്നും ഇരവിപേരൂരിലേയ്ക്ക് നടന്ന ഭക്തിഘോഷയാത്ര സഭാ ട്രഷറാർ ആർ.ആർ വിശ്വകുമാർ ഉദ്ഘാടനം ചെയ്തു. 4.30 ന് ഇരവിപേരൂർ ജംഗ്ഷനിൽ എത്തിയ ഭക്തിഘോഷയാത്രയ്ക്ക് സഭാനേതൃത്വം സ്വീകരണം നൽകി. 6 ന് സഭാ പ്രസിഡൻ്റ് വൈ.സദാശിവന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജന്മദിന സമ്മേളനം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു.  അബിൻ വർക്കി എം.എൽ.എ സ്മരണിക പ്രകാശനകർമ്മം നിർവഹിച്ചു.

ഗുരുകുലശ്രേഷ്ഠന്‍ എം.ഭാസ്‌കരന്‍, സഭാ ജനറല്‍ സെക്രട്ടറിമാരായ റ്റി.കെ അനീഷ്, കെ.ഡി സീത്കുമാർ, ട്രഷറാർ ആർ.ആർ വിശ്വകുമാർ, ഹൈകൗൺസിലംഗങ്ങളായ എസ്.മധുകുമാർ, പി.എൻ രഘുനാഥ്, ഗുരുകുല ഉപദേഷ്ടാവ് സി.കെ ജ്ഞാനശീലൻ യുവജനസംഘം പ്രസിഡന്റ് മനോജ്.കെ.രാജൻ, മഹിളാസമാജം പ്രസിഡന്റ് ദീപ സുമേഷ്, യുവജനസംഘം ജനറൽ സെക്രട്ടറി സുനിൽകുമാർ, മഹിളാസമാജം കേന്ദ്ര സമിതിയംഗം പ്രിയ സുധീർ എന്നിവർ പ്രസംഗിച്ചു.

തുടർന്ന് 1100 ൽ അധികം മുട്ട് മാറ്റി വയ്ക്കൽ ശാസ്ത്രക്രിയ നടത്തി ആരോഗ്യരംഗത്ത് അപൂർവ്വ നേട്ടം കൈവരിച്ച സഭാഗംമായ പത്തനംതിട്ട ജനറൽ ആശുപത്രിയിലെ  ഓർത്തോപീഡിക് സർജൻ ഡോ.എം ജെ സുരേഷ്കുമാറിനെ സഭ പ്രസിഡന്റ് വൈ. സദാശിവൻ പൊന്നാട അണിയിച്ച് ആദരിച്ചു. തുടർന്ന് ഡോക്യുമെന്ററി പ്രദർശനവും സംഗീതകച്ചേരിയും, ഗാനമേളയും വിവിധ കലാപരിപാടികളും അരങ്ങേറി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നെഹ്റു ട്രോഫിയിൽ മുത്തമിട്ട് അരോമ 1 ചുണ്ടൻ

ആലപ്പുഴ : പുന്നമടക്കായലിൽ നടന്ന അതിവാശിയേറിയ 72-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയിൽ കൊല്ലം പറവൂർ അരോമ ബോട്ട് ക്ലബ് തുഴഞ്ഞ അരോമ 1 ചുണ്ടൻ വിജയിയായി. രഞ്ജിത്ത് സജീവ് കൊച്ചുമോൻ ക്യാപ്റ്റൻ ആയ...

പൂഞ്ച് ജില്ലയില്‍ പാകിസ്താന്‍ നടത്തിയ ഷെല്‍ ആക്രമണത്തില്‍ സൈനികന് വീരമൃത്യു

ന്യൂഡൽഹി : ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ പാകിസ്താന്‍ നടത്തിയ ഷെല്‍ ആക്രമണത്തില്‍ സൈനികന് വീരമൃത്യു. ലാന്‍സ് നായിക് ദിനേശ് കുമാര്‍ ആണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കൃഷ്ണ ഗടി സെക്ടറിലെ ലൈന്‍ ഓണ്‍...
- Advertisment -

Most Popular

- Advertisement -