Thursday, March 26, 2026
No menu items!

subscribe-youtube-channel

HomeNewsKochiസ്വാതന്ത്ര്യദിനം: വിമാനത്താവളങ്ങളില്‍...

സ്വാതന്ത്ര്യദിനം: വിമാനത്താവളങ്ങളില്‍ സുരക്ഷ ശക്തമാക്കി

കൊച്ചി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്ത് വിമാനത്താവളങ്ങളില്‍  സുരക്ഷ ശക്തമാക്കി. സുരക്ഷയുടെ ഭാഗമായി കര്‍ശനമായ പരിശോധനകള്‍ ഉള്ളതിനാല്‍ യാത്രക്കാര്‍ പതിവിലും നേരത്തെ  വിമാനത്താവളത്തില്‍ എത്തണമെന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

യാത്രക്കാരെയും യാത്രക്കാരുടെ ബാഗേജുകളും കര്‍ശനമായി പരിശോധിക്കുന്നതിന് ഒപ്പം തന്നെ വിമാനത്താവളത്തില്‍ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. കൊച്ചി വിമാനത്താവളം ഉള്‍പ്പെടെ എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.

പരിശോധനകള്‍ക്കു പുറമേ വിമാനത്തില്‍ കയറുന്നതിന് തൊട്ടുമുമ്പ് ലാഡര്‍ പോയിന്റില്‍ യാത്രക്കാരെ വീണ്ടും പരിശോധിക്കുന്നുണ്ട്. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യുരിറ്റിയുടെ (ബിസിഎഎസ്) നിര്‍ദേശ പ്രകാരമാണ് കൊച്ചി വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധന കൂടുതല്‍ കര്‍ശനമാക്കിയത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആഗോള അയ്യപ്പ സംഗമം നടത്തും മുൻപ് സർക്കാർ ഭക്തരോട് മാപ്പ് പറയണമായിരുന്നു : രമേശ് ചെന്നിത്തല

പാലക്കാട് : ആഗോള അയ്യപ്പസംഗമം നടത്തുന്നതിന് മുൻപ്  ഭക്തജനങ്ങളോട് സര്‍ക്കാര്‍ മാപ്പ് ചോദിക്കേണ്ടിയിരുന്നുവെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ വക അയ്യപ്പസംഗമത്തിനു പിന്നാലെ നടന്ന ബദല്‍ അയ്യപ്പസംഗമം നിക്ഷിപ്ത താല്‍പര്യത്തിന്റെ...

2030 ന് മുൻപ് ഇന്ത്യയിൽ റെയിൽവേ ​ഗേറ്റുകൾ ഇല്ലാതാകും : കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ

ചങ്ങനാശേരി : 2030 ന് മുൻപ് ഇന്ത്യയിൽ റെയിൽവേ ​ഗേറ്റുകൾ ഇല്ലാതാകുമെന്ന് കേന്ദ്ര ഫിഷറീസ്, ന്യൂനപക്ഷകാര്യ സഹമന്ത്രി ജോർജ് കുര്യൻ. റെയിൽവേ വികസനത്തിന്റെ ഭാ​ഗമായി ആധുനിക ട്രെയിനുകൾ വരുന്നതോടെ റെയിൽവേ ​ഗേറ്റുകളെല്ലാം അണ്ടർബ്രിഡ്ജുകളോ...
- Advertisment -

Most Popular

- Advertisement -