പത്തനംതിട്ട : ഇന്ത്യാ സെക്കുലർ മൂവ്മെന്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ 133-ാമത് അംബേദ്കർ ജയന്തി ആഘോഷം സംഘടിപ്പിച്ചു. ഡോ.ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്തു.
അവഗണിക്കാൻ ആവാത്തതിനാൽ അംബേദ്ക്കറോട് വിരുദ്ധ അഭിപ്രായമുള്ളവർ പൊലും അംബേദ്ക്കർ ദർശനങ്ങളെ വളച്ചൊടിച്ച് തങ്ങൾക്ക് അനുകൂലമാക്കാൻ ശ്രമിക്കുന്ന കാലഘട്ടമാണ് ഇന്നുള്ളതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യൻ ഭരണഘടന ഉണ്ടായതിന് ശേഷം മാത്രമാണ് ദളിതർക്ക് മനുഷ്യർ എന്ന പരിഗണന ലഭിച്ചത്. ഇന്ത്യൻ സമൂഹത്തിൽ ജാതി ഒരു യാഥാർത്ഥ്യമാണെന്നും ദളിത് സമുഹം സംഘടിച്ച് അവകാശങ്ങൾ നേടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. വോട്ടവകാശം സൂഷ്മതയോടെ കൈകാര്യം ചെയ്യേണ്ട കാലഘട്ടമാണ് ഇന്നുള്ളതെന്നും ഇനി ഒരു തിരഞ്ഞെടുപ്പ് ഉണ്ടാവുമോ എന്നും ഉണ്ടായാൽ തന്നെ സ്വതന്ത്രമായി അത് ഉപയോഗിക്കാൻ സാധിക്കുമോ എന്നുമുള്ള ആശങ്ക നിലനിൽക്കുന്നുണ്ട്.
ഈ സാഹചര്യത്തിൽ അംബേദ്ക്കറുടെ ദർശനങ്ങൾക്ക് പ്രസക്തി ഏറി വരികയാണെന്നും ഡോ. ഗീവർഗ്ഗീസ് മാർ കൂറിലോസ് മെത്രാപ്പോലിത്ത ഉത്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഇന്ത്യാ സെക്കുലർ മൂവ്മെൻ്റ് ജില്ലാ പ്രസിഡൻ്റ് പി കെ രാധ അദ്ധ്യക്ഷത വഹിച്ചു.
ഹിന്ദു പുലയ സമാജം പ്രസിഡൻ്റ് കെ കെ അശോകൻ, ഇന്ത്യാ സെക്കുലർ മുവ്മെൻ്റ് ദേശീയ പ്രസിഡൻ്റ് അമ്പെയ്ത്ത് വെങ്കിടേഷ് ചെന്നെെ, പൊയ്കയിൽ പി എസ് രാജ് മോഹൻ തമ്പുരാൻ തുടങ്ങിയവർ പ്രസംഗിച്ചു.