സിംഗപ്പൂർ : ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ഗുകേഷ് ദോമ്മരാജു ലോക ചെസ്സ് ചാംപ്യൻ.ആവേശം നിറഞ്ഞ അവസാന മത്സരത്തിൽ നിലവിലെ ചാമ്പ്യനായ ചൈനയുടെ ഡിങ് ലിറനെ വീഴ്‌ത്തി 18-ാം ലോക ചാമ്പ്യനായി.ലോക ചെസ് ചാംപ്യനാകുന്ന പ്രായം കുറഞ്ഞ താരമാണ് പതിനെട്ടുകാരനായ ഗുകേഷ്. വിശ്വനാഥൻ ആനന്ദിന് ശേഷം കിരീടം ഉയർത്തുന്ന താരമാണ് തമിഴ്നാട്ടുകാരനായ ഗുകേഷ്. ആകെയുള്ള 14 ഗെയിമുകളിൽനിന്ന് മൂന്നാം ജയം സ്വന്തമാക്കിയ ഗുകേഷ്, 7.5–6.5 എന്ന സ്കോറിലാണ് ഡിങ് ലിറനെ പരാജയപ്പെടുത്തിയത്.