ന്യൂഡൽഹി : ഇൻഡിഗോ വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയതോടെ യാത്രക്കാർക്കായി സ്പെഷൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ .രാജ്യത്തുടനീളം 37 പ്രീമിയം ട്രെയിനുകളിലായി 116 അധിക കോച്ചുകൾ റെയിൽവേ വിന്യസിച്ചു.അധിക കോച്ചുകളിൽ സ്ലീപ്പർ, എ.സി. ചെയർ കാർ, ജനറൽ സെക്കൻഡ് ക്ലാസ് എന്നിവ ഉൾപ്പെടുന്നു. രണ്ട് ദിവസത്തിനുള്ളിൽ 18 കോച്ചുകളുള്ള 30 സ്പെഷൽ ട്രെയിനുകൾ കൂടി അനുവദിക്കും .വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കുകയതോടെ ആയിരക്കണക്കിന് യാത്രക്കാരാണ് കുടുങ്ങിയത് .






