ന്യൂഡൽഹി : ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ നുഴഞ്ഞുകയറ്റത്തിന് ശ്രമിച്ച രണ്ടു ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചു.കൊല്ലപ്പെട്ട ഭീകരരിൽ നിന്ന് എകെ 47 തോക്കുകൾ ഉൾപ്പെടെയുള്ള ആയുധശേഖരം പിടിച്ചെടുത്തതായും സൈന്യം അറിയിച്ചു.അതിർത്തിയിലെ നൗഷേര സെക്ടറിൽ ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയുമായിട്ടാണ് ഏറ്റുമുട്ടൽ നടന്നത്.ഭീകരർ നുഴഞ്ഞുകയറാൻ സാധ്യതയുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മേഖലയിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു.പ്രദേശത്തു തിരച്ചിൽ പുരോഗമിക്കുകയാണ്.