Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsജില്ലയിലെ എല്ലാ...

ജില്ലയിലെ എല്ലാ ക്വാറികളിലും പരിശോധന നടത്തും : ജില്ലാ കലക്ടര്‍

പത്തനംതിട്ട : കോന്നി, റാന്നി മേഖലയിലടക്കം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ പാറമടകളിലും അന്വേഷണം നടത്തി 10 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരോട് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ആവശ്യപ്പെട്ടു. രണ്ടുപേരുടെ മരണത്തിന് ഇടയാക്കിയ അപകടം നടന്ന കോന്നി പയ്യനാമണ്‍ ചെങ്കളം ക്വാറി നിയമവിരുദ്ധമായാണോ പ്രവര്‍ത്തിച്ചതെന്ന് പരിശോധിക്കും. നിലവില്‍ ക്വാറി പ്രവര്‍ത്തനം നിര്‍ത്തിയിരിക്കുകയാണ്. അന്വേഷണത്തിന് ശേഷമേ തുടര്‍ പ്രവര്‍ത്തനത്തിന് അനുമതി നല്‍കൂ.

റവന്യൂ ഭൂമി കയ്യേറി ഖനനം നടത്തിയെന്ന ആരോപണം പരിശോധിക്കാന്‍ ഡ്രോണ്‍ സര്‍വേ നടത്താന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. പാറമട അപകടവുമായി ബന്ധപ്പെട്ട് കോന്നി താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ എസ്.പ്രേം കൃഷ്ണന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിലാണ് നിര്‍ദേശം

ക്വാറിയുടെ ഉടമയ്ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്നത് പരിശോധിക്കാന്‍ പോലിസിനോട് കെ യു ജനീഷ് കുമാര്‍ എംഎല്‍എ നിര്‍ദേശിച്ചു . നിലവില്‍ അസ്വാഭാവിക മരണത്തിനാണ് കേസ് എടുത്തിരിക്കുന്നത്. എന്നാല്‍ സുരക്ഷ സംവിധാനം പാലിക്കാതെയാണ് ക്വാറി നടത്തിയതെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് എംഎല്‍എയുടെ നിര്‍ദേശം.

പാറമടയ്ക്കെതിരായ മുഴുവന്‍ പരാതികളും പരിശോധിക്കും. ക്വാറി ഉടമ പഞ്ചായത്ത് വഴി കയ്യേറി ഗേറ്റ് സ്ഥാപിച്ചതായി തെളിഞ്ഞാല്‍ പോലിസിനെ ഉപയോഗിച്ച് പൊളിച്ചു മാറ്റും. ജലസോത്രസുകളിലേക്ക് ക്വാറിയില്‍ നിന്ന് മാലിന്യം ഒഴുകുന്നതിനെ കുറിച്ചുള്ള ആരോപണം അന്വേഷിക്കും. ഉരുള്‍പൊട്ടല്‍ മേഖലയിലാണ് ക്വാറി പ്രവര്‍ത്തിക്കുന്നതെന്ന വാദവും പരിശോധിക്കും. ജില്ലാ ഭരണകൂടവും സര്‍ക്കാരും ജനങ്ങള്‍ക്കൊപ്പമാണെന്ന് എംഎല്‍എ പറഞ്ഞു.

ദുരന്തത്തില്‍ അപകടകരമായ അവസ്ഥയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ വിവിധ ഉദ്യോഗസ്ഥരെയും കോന്നി പ്രിയദര്‍ശനി ഹാളില്‍ നടന്ന ചടങ്ങില്‍ കെ യു ജനീഷ് കുമാര്‍ എംഎല്‍എയും ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണനും ചേര്‍ന്ന് ആദരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സ്വർണാഭരണം കളഞ്ഞുകിട്ടി

പത്തനംതിട്ട :  മൈലപ്ര എസ് ബി ഐ ശാഖയ്ക്ക് സമീപം നടപ്പാതയിൽ നിന്നും ഇന്നലെ ഉച്ചയ്ക്ക്  സ്വർണാഭരണം കളഞ്ഞുകിട്ടി. മണ്ണാറക്കുളഞ്ഞി കണ്ണൻ തടത്തിൽ സുഗതൻ എന്നയാൾക്കാണ് ഇത് കിട്ടിയത്. അദ്ദേഹം പത്തനംതിട്ട പോലീസ്...

സമയനിയന്ത്രണം ലംഘിച്ച് സര്‍വ്വീസ് നടത്തുന്ന ടിപ്പറുകള്‍ക്കെതിരെ നടപടിയെടുക്കും- സ്റ്റുഡന്റ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റി യോഗം

ആലപ്പുഴ: തിരക്കുള്ള സമയങ്ങളില്‍ ടിപ്പറുകള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണം ലംഘിച്ച് സര്‍വ്വീസ് നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ തീരുമാനം. പ്രൈവറ്റ് ബസുകളില്‍ കുട്ടികള്‍ ഞായറാഴ്ച ഒഴികെ ആഴ്ചയില്‍ ആറ് ദിവസവും(തിങ്കളാഴ്ച മുതല്‍ ശനിയാഴ്ച വരെ) കണ്‍സഷന്‍ അനുവദിക്കണമെന്നും...
- Advertisment -

Most Popular

- Advertisement -