തിരുവനന്തപുരം : കെഎസ്ആര്‍ടിസി ബസുകളുടെ ചവിട്ട് പടികളുടെ ഉയരം കുറയ്ക്കാന്‍ നിര്‍ദേശം. യാത്രാക്കാരുടെ സൗകര്യാര്‍ത്ഥം ബസില്‍ കയറി ഇറങ്ങുന്നതിനായിട്ടാണ് ചവിട്ട് പടികളുടെ ഉയരം കുറയ്ക്കുന്നത്. കെസ്ആര്‍ടിസിയുടെ ചില ബസുകളില്‍ കയറാന്‍ പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഇരട്ടി ദുരിതമാണെന്നും ഉണ്ടായ പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി.
മോട്ടോര്‍ വാഹന നിയമ പ്രകാരവും 2017ല്‍ നിലവില്‍ വന്ന ബസ് ബോഡി കോഡ് പ്രകാരവും തറനിരപ്പില്‍ നിന്ന് 25 സെന്റിമീറ്ററില്‍ കുറയാനും, 40 സെന്റിമീറ്ററില്‍ കൂടാനും പാടില്ലെന്നാണ് വ്യവസ്ഥ.