Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsKottayamനാട്ടുകാർക്കൊപ്പം ഓണമാഘോഷിച്ച്...

നാട്ടുകാർക്കൊപ്പം ഓണമാഘോഷിച്ച് രാജ്യാന്തര ഉത്തരവാദിത്വ ടൂറിസം സംഘം

കോട്ടയം: ഓണക്കളികൾ കളിച്ചും സദ്യയുണ്ടും  ഓണാഘോഷത്തെ അടുത്തറിഞ്ഞ്  വിദേശ പ്രതിനിധി സംഘം. ഓണത്തെ രാജ്യാന്തര ടൂറിസം മാർക്കറ്റിൽ  അവതരിപ്പിക്കുന്നതിൻ്റെ ഭാഗമായി ഉത്തരവാദിത്ത ടൂറിസം മിഷൻ സംഘടിപ്പിച്ച കൾച്ചറൽ എക്സ്ചേഞ്ച്  പ്രോഗ്രാമിനായി എത്തിയവരാണ്  കോട്ടയം ജില്ലയിലെ വിവിധ  സ്ഥലങ്ങൾ സന്ദർശിച്ച് ഓണാഘോഷം നേരിട്ടറിഞ്ഞത്.

യുകെ, ഫ്രാൻസ്, വിയറ്റ്നാം, ഇന്തോനേഷ്യ, തായ്‌ലൻഡ് ,ശ്രീലങ്ക, നേപ്പാൾ, ദക്ഷിണ കൊറിയ  രാജ്യങ്ങളിൽനിന്നും  ഇന്ത്യയുടെ വിവിധഭാഗങ്ങളിൽ നിന്നുള്ള റെസ്പോൺസിബിൾ ടൂറിസം ലീഡേഴ്സ്, ടൂർ ഓപ്പറേറ്റർമാർ, അക്കാദമിഷൻസ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

ഉദയനാപുരം, മറവന്തുരുത്ത്,അയ്മനം കുമരകം പഞ്ചായത്തുകൾ സംഘം സന്ദർശിച്ചു.
നാട്ടുകാർക്കും ജനപ്രതിനികൾക്കും ഒപ്പം തിരുവോണസദ്യയിൽ പങ്കെടുത്തു. തുടർന്ന് ഉത്തരവാദിത്ത ടൂറിസം മിഷൻ യൂണിറ്റുകൾ സംഘടിപ്പിച്ച ഓണക്കളികളിൽ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മാരാമൺ കൺവൻഷൻ : ഇന്ന് ഗതാഗത നിയന്ത്രണം

കോഴഞ്ചേരി: മാരാമൺ കൺവൻഷനുമായി ബന്ധപ്പെട്ട് ഇന്നു ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പത്തനംതിട്ടയിൽ നിന്ന് തിരുവല്ല ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ തെക്കേമല ജംഗ്‌നിൽ നിന്ന് തിരിഞ്ഞ് ആറന്മുള ജംഗ്ഷൻ ആഞ്ഞിലിമൂട് ജംഗ്ഷൻ വഴി പുല്ലാട്...

പശ്ചിമേഷ്യൻ സംഘര്‍ഷം : ഫ്യൂവല്‍ സര്‍ചാര്‍ജ് ഏര്‍പ്പെടുത്തും – എയര്‍ ഇന്ത്യ

ന്യൂഡല്‍ഹി : പശ്ചിമേഷ്യൻ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഫ്യുവല്‍ സര്‍ചാര്‍ജ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ. ആഭ്യന്തര, അന്താരാഷ്ട്ര ശ്യംഖലകളില്‍ സര്‍ചാര്‍ജ് ഏര്‍പ്പെടുത്തുന്നതോടെ വിമാനനിരക്കില്‍ വര്‍ധനയുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. മൂന്ന് ഘട്ടങ്ങളിലായാണ് സര്‍ചാര്‍ജ് നടപ്പിലാക്കുകയെന്നാണ് അറിയിപ്പ്. എയര്‍ ഇന്ത്യ...
- Advertisment -

Most Popular

- Advertisement -