Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaകുറവാ സംഘം...

കുറവാ സംഘം കേരളത്തിൽ എത്തിയതായി സൂചന: ജാഗ്രത നിർദേശവുമായി പോലീസ്

ആലപ്പുഴ: തമിഴ്നാട്ടിലെ അതി ക്രൂരൻമാരായ കുറവാ സംഘം സംസ്ഥാനത്ത് എത്തിയതായി സൂചന. മുഖം മറച്ച്‌ അർധ നഗ്നരായി അർധരാത്രിയിൽ സംഘം എത്തും. ശരീരത്തിൽ എണ്ണയും, കരിയും തേച്ച്  കുട്ടികളുടെ കരച്ചിൽ പോലുള്ള ശബ്ദം ഉണ്ടാക്കുകയോ ടാപ്പ് തുറന്നു വെള്ളം ഒഴുക്കുകയോ ചെയ്യും. പുറത്തിറങ്ങുന്ന വീട്ടുകാരെ ക്രൂരമായി ആക്രിച്ച് കവർച്ച നടത്തുന്ന പതിവാണ്. ആലപ്പുഴയിൽ കുറുവ മോഷണസംഘം എത്തിയതായി സൂചന.

പകൽ സമയത്ത് ആക്രിസാധനങ്ങളും മറ്റും പെറുക്കി വിൽക്കുന്നവരുടെ വേഷത്തിലാണ് കുറുവകൾ പ്രവർത്തിക്കുക. വീടും പരിസരവും കൃത്യമായി മനസിലാക്കിയ ശേഷം രാത്രിയിൽ കവർച്ചയ്ക്ക് ഇറങ്ങും. നല്ല കായികശേഷിയുള്ള ആളുകളാണ് സംഘത്തിലുള്ളത്. അതുകൊണ്ടുതന്നെ എതിർക്കുന്നവരെ വകവരുത്താനും ഇവർ ശ്രമിച്ചേക്കുമെന്നും പൊലീസ് പറയുന്നു.

കവർച്ചയ്ക്ക് ശേഷം തിരുനേൽവേലി, മധുര തുടങ്ങിയ ഇടങ്ങളിലേക്ക് കടക്കുന്നതാണ് കുറവ സംഘത്തിന്റെ രീതി. പ്രത്യേകമൊരു താവളം കേന്ദ്രീകരിച്ചല്ല ഇവർ കഴിയുന്നത്. മോഷണത്തിന് ശേഷം ആളൊഴിഞ്ഞ പറമ്പിലോ കുറ്റിക്കാടുകളിലോ അതുമല്ലെങ്കിൽ പാലങ്ങൾക്കടിയിലോ ആണ് തമ്പടിക്കുക.

ചെറുപ്പക്കാർ മുതൽ 55 പിന്നിട്ടവരും സംഘത്തിലുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പ്രതിഷേധ യോഗം നടത്തി

തിരുവല്ല : FNPO സർക്കിൾ അസിസ്റ്റൻറ് സെക്രട്ടറി ഡോക്ടർ ഗിന്നസ് മാടസാമിയെ പണിമുടക്ക് ദിവസം സിഐടിയു ,എൻഎഫ് പിഇക്കാർ ആക്രമിച്ചതിനെതിരെ FNPO തിരുവല്ല ഡിവിഷൻ നടത്തിയ പ്രതിഷേധ യോഗം മുൻ ബ്ലോക്ക് കോൺഗ്രസ്...

കലാശക്കൊട്ട്: പത്തനംതിട്ട നഗരത്തിൽ ഗതാഗതനിയന്ത്രണം

പത്തനംതിട്ട:ലോകസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപചരണത്തിന്റെ ഭാഗമായി ഇന്ന് വൈകിട്ട് മൂന്നര മുതൽ പത്തനംതിട്ട നഗരത്തിൽ ഗതാഗതനിയന്ത്രണം. കോന്നി ഭാഗത്തു നിന്നും പത്തനംതിട്ടക്ക് വരുന്ന കെഎസ്ആർടിസി ബസ്സുകൾ മൈലപ്ര വഴി പത്തനംതിട്ട ഡിപ്പോയിൽ പ്രവേശിക്കണം. കോന്നി ഭാഗത്തു...
- Advertisment -

Most Popular

- Advertisement -