ടെൽ അവീവ് : വെസ്റ്റ് ബാങ്കിൽ ഒരു മാസത്തിലേറെയായികുടുങ്ങിയ 10 ഇന്ത്യൻ പൗരന്മാരെ ഇസ്രായേൽ സൈന്യം രക്ഷപ്പെടുത്തി .കെട്ടിട നിർമാണ ജോലിക്കായി മാസങ്ങൾക്ക് മുമ്പ് വെസ്റ്റ് ബാങ്കിലേക്ക് പോയ തൊഴിലാളികളെയാണ് രക്ഷപ്പെടുത്തിയത്. ജോലി വാഗ്ദാനം ചെയ്ത് വെസ്റ്റ് ബാങ്കിലെ ഒരു വ്യക്തിയാണ് ഇന്ത്യൻ പൗരന്മാരെ അവിടെ എത്തിച്ചത്. പിന്നീട് ഇവരുടെ പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ ഇയാൾ കൈവശപ്പെടുത്തി.
ഇസ്രയേൽ സൈന്യവും നീതിന്യായ മന്ത്രാലയവും ചേർന്ന് നടത്തിയ സംയുക്തനീക്കത്തിലൂടെയാണ് തൊഴിലാളികളെ രക്ഷപ്പെടുത്തിയത്. ഇവരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി.മോചിതരായവരുടെ സുരക്ഷ ഉറപ്പാക്കാൻ ഇസ്രയേലിനോട് അഭ്യർഥിച്ചിട്ടുണ്ടെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.