Monday, October 5, 2026
No menu items!

subscribe-youtube-channel

HomeNewsMumbaiടാറ്റ ട്രസ്റ്റ്...

ടാറ്റ ട്രസ്റ്റ് ചെയർമാനായി നോയൽ ടാറ്റയെ തെരഞ്ഞെടുത്തു

മുംബൈ : ടാറ്റാ ട്രസ്റ്റുകളുടെ ചെയർമാനായി രത്തൻ ടാറ്റായുടെ അർധ സഹോദരൻ നോയൽ നവൽ ടാറ്റയെ തെരഞ്ഞെടുത്തു.മുംബൈയിൽ നടന്ന ബോർഡ് യോഗത്തിലാണ് തീരുമാനം.നിലവിൽ ടാറ്റ സ്റ്റീലിന്റെയും വാച്ച് കമ്പനിയായ ടൈറ്റന്റെയും വൈസ് ചെയർമാനാണ് നോയൽ ടാറ്റ.ടാറ്റാ ഗ്രൂപ്പ് കമ്പനികളുടെ മാതൃസ്ഥാപനമായ ടാറ്റാ സൺസിന്റെ മുഖ്യ ഓഹരി ഉടമകളാണ് ടാറ്റാ ട്രസ്റ്റ്സ്.

സർ രത്തൻ ടാറ്റ ട്രസ്റ്റ്, സർ ദൊറാബ്ജി ടാറ്റ ട്രസ്റ്റ് എന്നീ മുഖ്യ ട്രസ്റ്റുകളും അവയുടെ അനുബന്ധ ട്രസ്റ്റുകളിലും ഉൾപ്പെടുന്നതാണ് ടാറ്റ ട്രസ്റ്റ്. ടാറ്റാ സൺസിന്റെ 66% ഓഹരികളും ഈ ട്രസ്റ്റുകളുടെ കൈവശമാണ്.സർ ദോരാബ്ജി ട്രസ്റ്റിലും ശ്രീ രത്തൻ ടാറ്റ ട്രസ്റ്റിലും അംഗമാണ് നോയൽ ടാറ്റ.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മോദി 3.0 : മൂന്നാം എൻഡിഎ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി

ന്യൂഡൽഹി : മൂന്നാം എൻഡിഎ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി.തുടർച്ചയായ മൂന്നാം വട്ടം നരേന്ദ്രമോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു.രാഷ്ട്രപതി ഭവനിൽ 7.20ഓടെ സത്യപ്രതിജ്ഞാ ചടങ്ങ് ആരംഭിച്ചു.വിവിധ രാഷ്ട്രത്തലവന്മാരും...

ആ‌ർട്ടെമിസ് രണ്ടാം ദൗത്യത്തിന്‍റെ വിക്ഷേപണം നാളെ

ഫ്ലോറിഡ: മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ ആ‌ർട്ടെമിസ് രണ്ടാം ദൗത്യത്തിന്‍റെ വിക്ഷേപണം നാളെ നടക്കും . ഇന്ത്യൻ സമയം പുലർച്ചെ 3.54ന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററിൽ നിന്ന് ആര്‍ട്ടെമിസ് 2 ദൗത്യ...
- Advertisment -

Most Popular

- Advertisement -