Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsകുടുംബാരോഗ്യ കേന്ദ്രങ്ങളിൽ...

കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ 152 തസ്തികകൾ അനുവദിച്ച് ഉത്തരവായി : മന്ത്രി കെ.മുരളീധരൻ

തിരുവനന്തപുരം : സംസ്ഥാനത്തെ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനം ശക്തിപ്പെടുത്താൻ 152 തസ്തികകൾ വിവിധ ജില്ലകളിലായി അനുവദിച്ച് ആരോഗ്യവകുപ്പ് ഉത്തരവായതായി ആരോഗ്യ മന്ത്രി കെ.മുരളീധരൻ അറിയിച്ചു. ഫാർമസിസ്റ്റ് ഗ്രേഡ് II – 60, നഴ്‌സിംഗ് ഓഫീസർ – 47, ലാബ് ടെക്‌നീഷ്യൻ ഗ്രേഡ് II – 33, മെഡിക്കൽ ഓഫീസർ – 12 എന്നിങ്ങനെയാണ് അനുവദിച്ചത്. ആരോഗ്യവകുപ്പ് ഡയറക്ടറും വിവിധ ജില്ലാ മേധാവിമാരും ഇക്കാര്യം ഉടൻ പി.എസ്.സിയ്ക്ക് റിപ്പോർട്ട് ചെയ്യും. നിലവിലുള്ള റാങ്ക് ലിസ്റ്റുകളിൽ നിന്ന് നിയമനം നടത്തും. ആരോഗ്യവകുപ്പ് ഡയറക്ടറുടെ ശുപാർശ പ്രകാരമാണ് തസ്തികകൾ അനുവദിച്ചത്.

മെഡിക്കൽ ഓഫീസർമാർ അടിയന്തരമായി ആവശ്യമുള്ള ഒൻപത് ജില്ലകളിലെ കുടുംബാരോഗ്യ കേന്ദ്രങ്ങൾക്കാണ് 12 എണ്ണം അനുവദിച്ചത്. ഇതിൽ നാലെണ്ണം കാസർകോടാണ്. കോട്ടയം, ഇടുക്കി,എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്,കണ്ണൂർ ജില്ലകളെ കുടുംബാരോഗ്യ കേന്ദ്രങ്ങൾക്ക് ഓരോ മെഡിക്കൽ ഓഫീസർമാരെയും അനുവദിച്ചു. ഓരോ ജില്ലയിലും അനുവദിച്ച എണ്ണം നഴ്‌സിംഗ് ഓഫീസർ, ഫാർമസിസ്റ്റ് ഗ്രേഡ് II , ലാബ് ടെക്‌നീഷ്യൻ ഗ്രേഡ് II എന്നിവരുടെ എണ്ണം ക്രമത്തിൽ ബ്രാക്കറ്റിൽ.

തിരുവനന്തപുരം (4,4,4), കൊല്ലം (3,3,1),പത്തനംത്തിട്ട (2,3,1), ആലപ്പുഴ (2,5,3), കോട്ടയം (4,4,2), ഇടുക്കി (1,2,1), എറണാകുളം (4,7,4), തൃശൂർ (4,5,3), പാലക്കാട് (2,5,2), മലപ്പുറം (4,6,2), കോഴിക്കോട് (4,4,2), വയനാട് (1,2,1), കണ്ണൂർ (5,6,3), കാസർകോട് (7,4,4).

കുടുംബാരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള സാധാരണക്കാരുടെ ആശ്രയമായ ആരോഗ്യ കേന്ദ്രങ്ങളെ ശക്തിപ്പെടുത്താനുള്ള കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി കെ.മുരളീധരൻ പറഞ്ഞു. ആരോഗ്യവകുപ്പിന്റെ വിവിധ റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ ലഭിക്കുന്നതിന് ഒഴിവുകൾ അടിയന്തരമായി പി.എസ്.സി.യ്ക്ക് റിപ്പോർട്ട് ചെയ്യുന്നതിനുമുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ചു : 16കാരൻ ഉൾപ്പെടെ രണ്ടു പേർ അറസ്റ്റിൽ

അടൂർ : അടൂരിൽ അഞ്ചാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ 16കാരൻ ഉൾപ്പെടെ രണ്ടു പേർ അറസ്റ്റിൽ. എറണാകുളം സ്വദേശി സുധീഷും പെൺകുട്ടിയുടെ അയൽവാസിയായ 16 കാരനുമാണ് പിടിയിലായത് .വീടിന് സമീപത്ത്...

മല്ലപ്പുഴശ്ശേരി പള്ളിയോടം ആഘോഷ തിമിർപ്പിൽ  നീരണഞ്ഞു

ആറന്മുള :  ഉതൃട്ടാതി വള്ളംകളിയിൽ പങ്കെടുക്കാൻ പുതുക്കി പണിത മല്ലപ്പുഴശ്ശേരി പള്ളിയോടം കരക്കാരുടെ ആഘോഷ തിമിർപ്പിൽ പമ്പാനദിയിൽ നീരണഞ്ഞു. ആറന്മുള  ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ ആറാട്ട് കടവിൽ നടന്ന ചടങ്ങിൽ ജില്ലാ കലക്ടർ എസ്....
- Advertisment -

Most Popular

- Advertisement -