തിരുവനന്തപുരം: വിവാദമായ ഐ എസ് ആർ ചാരക്കേസ് കെട്ടിച്ചമച്ചതെന്ന് സി ബി ഐ കുറ്റപത്രം.നമ്പി നാരായണനെ യാതൊരു തെളിവുമില്ലാതെയാണ് മുന്‍ ഡിജിപി സിബി മാത്യൂസ് അറസ്റ്റ് ചെയ്തത്.സിഐ ആയിരുന്ന എസ്. വിജയനാണ് കേസ് കെട്ടിച്ചമച്ചതെന്നും കുറ്റപത്രത്തിൽ പറയുന്നു.
മറിയം റഷീദയ്‌ക്കെതിരെ വഞ്ചിയൂർ സ്റ്റേഷനിൽ കള്ളക്കേസെടുപ്പിച്ചു. കസ്റ്റഡിയിൽ വച്ച് തുടരെ പീഡിപ്പിച്ചു. കുറ്റസമ്മതം നടത്താനായിരുന്നു ക്രൂരമായ ശാരീരിക-മാനസിക പീഡനം.സിബി മാത്യൂസിന് വേണ്ടി സിഐ കെ കെ ജോഷ്വയായിരുന്നു കൃത്രിമരേഖയുണ്ടാക്കിയെന്നാണ് സിബിഐയുടെ കണ്ടെത്തല്‍.എസ്.ഐ.ടി കസ്റ്റഡിയിലുള്ളപ്പോൾ ഐബി ഉദ്യോഗസ്ഥൻ ജയപ്രകാശ് നമ്പി നാരായണനെ മർദ്ദിച്ചുവെന്നും സിബിഐ കണ്ടെത്തി.
മുൻ എസ്പി എസ് വിജയൻ, മുൻ ഡിജിപി സിബി മാത്യൂസ്, മുൻ ഡിജിപി ആർ ബി ശ്രീകുമാർ, മുൻ സിഐ കെകെ ജോഷ്വാ, മുൻ ഐബി ഉദ്യോഗസ്ഥൻ ജയപ്രകാശ് എന്നിവരാണ് പ്രതികൾ.