Saturday, February 22, 2025
No menu items!

subscribe-youtube-channel

HomeNewsKottayamസമൂഹം ലഹരിക്കെതിരെ...

സമൂഹം ലഹരിക്കെതിരെ പോരാടുമ്പോൾ സർക്കാർ ബ്രൂവറിക്ക് വേണ്ടി വാദിക്കുന്നത് അംഗീകരിക്കാനാകില്ല : യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്ത

 കോട്ടയം : മദ്യത്തിന്റെ ലഭ്യത കുറയ്ക്കുമെന്ന് പറഞ്ഞ്  അധികാരത്തിൽ വന്ന ശേഷം ബാറുകളുടെ എണ്ണം ദിനംപ്രതി വർദ്ധിപ്പിക്കുകയും , ബ്രൂവറി ഉൾപ്പടെ തുടങ്ങാൻ അനുമതി നൽകുകയും ചെയ്യുന്ന സർക്കാർ പാവപ്പെട്ട ജനതയുടെ ബലഹീനത ചൂഷണം ചെയ്യുകയാണെന്ന് ഓർത്തഡോക്സ് സഭ മദ്യവർജ്ജന സമിതി. സ്ക്കൂളുകളുടെയും,ആരാധനലായങ്ങളുടെയും സമീപത്തേക്ക് കള്ളുഷാപ്പുകൾ കൂടി എത്തിക്കാനുള്ള നീക്കം ആരോടുള്ള വെല്ലുവിളിയാണെന്ന് മദ്യവർജ്ജന സമിതി പ്രസിഡന്റ് യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്ത ചോദിച്ചു.

ലഹരിമുക്ത ഭവനം, ലഹരി മുക്ത ഇടവക, ലഹരി മുക്ത സഭ, ലഹരി മുക്ത നാട് ഇതാണ് സഭ ലക്ഷ്യം വെക്കുന്നത്. നാടിന്റെ നൻമക്കൊപ്പം നിൽക്കേണ്ട സർക്കാർ മദ്യലോബികളുടെ പിണിയാളാകുന്നത് ഭാവി തലമുറയെ ഇല്ലാതാക്കാൻ മാത്രമേ ഉപകരിക്കൂ. എലപ്പുള്ളിയിൽ ബ്രൂവറി തുടങ്ങുമ്പോൾ കുടിവെള്ളക്ഷാമം രൂക്ഷമാകും. നെൽക്കർഷകർ ഇപ്പോൾ തന്നെ വെള്ളം ലഭിക്കാതെ പ്രതിസന്ധി നേരിടുന്നുണ്ട്. കൃഷിക്കാരെയും, സാധാരണ മനുഷ്യരെയും പരിഗണിക്കാതെയുള്ള സർക്കാരിന്റെ നീക്കങ്ങൾ ജനാധിപത്യ മര്യാദയല്ലെന്നും മെത്രാപ്പോലീത്ത കൂട്ടിച്ചേർത്തു.

ഓർത്തഡോക്സ് സഭ മദ്യവർജ്ജന സമിതിയുടെ  നേതൃത്വത്തിൽ മാർച്ച് മാസം സെക്രട്ടറിയേറ്റ് പടിക്കൽ ഒരു ദിവസത്തെ ഉപവാസം നടത്തുമെന്ന് സമിതി ഭാരവാഹികളായ ഫാ : കുര്യാക്കോസ് തണ്ണിക്കോട്ട്,ഫാ മാത്യൂസ് വട്ടിയാനിക്കൽ, ഫാ.വർഗീസ് ജോർജ് ചേപ്പാട്, ഫാ.തോമസ് ചകിരിയിൽ, അലക്സ് മണപ്പുറത്ത് , ഡോ. റോബിൻ പി . മാത്യു,ഫാ ബിജു ആൻഡ്രൂസ്, എന്നിവർ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ രജിസ്ട്രേഷൻ പുതുക്കുന്നതിന് അവസരം

തിരുവനന്തപുരം : സംസ്ഥാനത്തെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്തിട്ട് വിവിധ കാരണങ്ങളാൽ രജിസ്ട്രേഷൻ പുതുക്കാനാകാതെ ലാപ്സായിട്ടുള്ള 50 വയസ് പൂർത്തിയാകാത്ത (31/12/2024 നകം) ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്ക് സീനിയോറിറ്റി ഉൾപ്പെടെ രജിസ്ട്രേഷൻ പുതുക്കി...

തോട്ടപ്പള്ളി ഹാര്‍ബറില്‍ ഫിഷറീസ് വകുപ്പ് പരിശോധന: 300 കിലോ ചെറിയ അയല പിടികൂടി നശിപ്പിച്ചു

ആലപ്പുഴ: തോട്ടപ്പള്ളി ഹാര്‍ബറില്‍ ഫിഷറീസ് വകുപ്പ് ഹാര്‍ബര്‍ പട്രോളിങ് വിഭാഗം നടത്തിയ പരിശോധനയില്‍ കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമത്തിനു വിരുദ്ധമായി ചെറുമത്സ്യങ്ങളെ പിടിച്ച വള്ളം പിടിച്ചെടുത്ത് നിയമ നടപടി സ്വീകരിച്ചു. 'ദര്‍ശന'...
- Advertisment -

Most Popular

- Advertisement -