Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNew Delhiപ്രധാനമന്ത്രി കിസാന്‍...

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ ആനുകൂല്യം അനര്‍ഹര്‍ കൈപ്പറ്റിയതായി കണ്ടെത്തി

ന്യൂഡല്‍ഹി: കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് പണം നല്‍കുന്ന പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ ആനുകൂല്യം അനര്‍ഹര്‍ കൈപ്പറ്റിയതായി കണ്ടെത്തി. ഇത്തരത്തിൽ അനധികൃതമായി കൈപ്പറ്റിയത് 29.13 ലക്ഷം അക്കൗണ്ടുകളിലായി 416.75 കോടി രൂപയാണ് കണ്ടെത്തിയത്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഒരേ കുടുംബത്തിലെ ആളുകള്‍ അനര്‍ഹമായി ആനുകൂല്യം നേടിയെടുക്കുന്നുവെന്ന് കേന്ദ്ര കൃഷിമന്ത്രാലയം കണ്ടെത്തിയിരുന്നു.

തുടര്‍ന്നാണ് അനര്‍ഹര്‍ കൈപ്പറ്റിയ ആനുകൂല്യം പിടിച്ചെടുത്ത് തിരിച്ചു നല്‍കാന്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചത്. കേരളത്തില്‍ 7,694 കുടുംബങ്ങളില്‍ ഭാര്യയും ഭര്‍ത്താവും ആനുകൂല്യം കൈപ്പറ്റിയതായി സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത മക്കളും മറ്റു ബന്ധുക്കളും ഉള്‍പ്പെടെ സംസ്ഥാനത്ത് 33 പേരും അനധികൃതമായി ആനുകൂല്യം കൈപ്പറ്റിയിരുന്നു. ഇതു തിരിച്ചുപിടിക്കാനുള്ള നടപടികൾ ആരംഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമല തീർത്ഥാടകരുമായി പോയ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു: ഡ്രൈവർക്ക് പരിക്ക്

പത്തനംതിട്ട:  നിലയ്ക്കൽ – പമ്പ റോഡിൽ അട്ടത്തോടിന് സമീപം  കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു. ഡ്രൈവർക്ക് പരിക്കേറ്റു. ശബരിമല തീർത്ഥാടകരാണ്  രണ്ട് ബസിലും ഉണ്ടായിരുന്നത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം. നിലയ്ക്കൽ – പമ്പ...

നിപാ വൈറസ് പ്രതിരോധം:  ആൻ്റിവൈറൽ – ഐ ഐ ടി ​വിദക്തർ കണ്ടെത്തി

തിരുവനന്തപുരം: നിപാ വൈറസ് പ്രതിരോധത്തിനായി ആൻ്റിവൈറൽ കണ്ടെത്തി ഐ ഐ ടി വിദക്തർ. മനുഷ്യശരീരത്തിനുള്ളിൽ വൈറസിന്റെ വർധനവ് തടയുന്നതിനുള്ള പുതിയ നാനോമെഡിസിൻ വികസിപ്പിക്കാനായെന്ന് പാലക്കാട് ഐഐടി ഗവേഷകർ പറഞ്ഞു. സസ്യ തന്മാത്രകളെ അടിസ്ഥാനമാക്കിയുള്ള ആൻഡ്രോഗ്രാഫോളൈഡ്,...
- Advertisment -

Most Popular

- Advertisement -