തിരുവല്ല : വിശ്വകർമ്മ ഐക്യവേദിയും വിശ്വകർമ്മ കലാ സംസ്കാരിക വേദിയുടെയും ജില്ലാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ ജഗതി എൻ കെ ആചാരിയുടെ 102മത് ജന്മദിനവും ബാലികാ ദിനാചരണവും സംസ്ഥാന ഉപാധ്യക്ഷൻ അനിൽ അയ്യനാട്ട് ഉദ്ഘാടനം ചെയ്തു. 25 -26 കലോത്സവമേളയിൽ എ ഗ്രേഡ് നേടിയ ഗംഗ ഗണേശനും കല്യാണി കെ ആറിനുംബാലികാ ദിന പുരസ്കാരം നൽകി .
ടി ആർ ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. മനോജ് കൊച്ചുവീട്ടിൽ, രവി കുടമുരട്ടി, സന്തോഷ് റാന്നി, ഗോപാലകൃഷ്ണൻ, ശശി പാലത്തിങ്കൽ, അനിയൻകുഞ്ഞ്, ലതികാ രാജേഷ്, പ്രമോദ് പെരിങ്ങര, രജനി രാജപ്പൻ എന്നിവർ പ്രസംഗിച്ചു.






