പത്തനംതിട്ട : കുട്ടികളെ രാഷ്ട്രീയത്തിൻ്റെയും ലഹരിയുടേയും ഇരകൾ ആക്കരുതെന്ന് ഡി.സി.സി.പ്രസിഡൻ്റ് പ്രെഫ. സതീഷ് കൊച്ചുപറമ്പിൽ ആവശ്യപ്പെട്ടു . ജവഹർ ബാൽ മഞ്ച് പത്തനംതിട്ട ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .ജവഹർ ബാൽ മഞ്ച് ജില്ലാ ചെയർമാൻ കെ.ജി.റെജി അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി.വൈസ് പ്രസിഡൻ്റ് അഡ്വ.എ.സുരേഷ്കുമാർ മുഖ്യ പ്രഭാഷണം നടത്തി.
സംഘടനാചുമതലയുള്ള ഡി.സി.സി.ജനറൽ സെക്രട്ടറി സാമുവേൽ കിഴക്കുപുറം,ജവഹർ ബാലമഞ്ച് സംസ്ഥാന കോ -ഓർഡിനേറ്ററൻമാരായ രാജാജി നഗർ മഹേഷ്,അഡ്വ.പി.ആർ.ജോയി,ജില്ലാ കോ-ഓർഡിനേറ്ററൻമാരായ,ജോസ് പറച്ചയ്ക്കൽ,മുഹമ്മദ് സാദിക് എസ്.,ചേതൻ കൈമൾ മഠത്തിൽ,കർമ്മല കുസുമം,ഷിജിൻ കെ.മാത്യു,ബാലമഞ്ച് സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ അൻജു എസ്.തുണ്ടിയിൽ,അബ്ദുൾ കലാം ആസാദ്,കെ.പി.മുകുന്ദൻ,ജോബി ജോസഫ്,റെജി പി.കുഴിവിളയിൽ,ഷീബ ആനി,ജോയൽ ജോൺസ് തുടങ്ങിയവർ പ്രസംഗിച്ചു.






