കോട്ടയം : കോട്ടയം പഴയസെമിനാരി സ്ഥാപകൻ സഭാ ജ്യോതിസ് പുലിക്കോട്ടിൽ ജോസഫ് മാർ ദീവന്നാസിയോസ് രണ്ടാമൻ മലങ്കര മെത്രാപ്പോലീത്തായുടെ 209ാം ഓർമ്മപ്പെരുന്നാളും, ഡൽഹി ഭദ്രാസനാധിപനും വൈദിക സെമിനാരി പ്രിൻസിപ്പലുമായിരുന്ന ഡോ പൗലോസ് മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായുടെ 29ാം ഓർമ്മപ്പെരുന്നാളും പഴയസെമിനാരിയിൽ സംയുക്തമായി ആഘോഷിച്ചു.
വിശുദ്ധ മൂന്നിൻമേൽ കുർബാനയ്ക്ക് ഡോ.ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്താ മുഖ്യകാർമ്മികത്വം വഹിച്ചു. ഡോ.ഗബ്രിയേൽ മാർ ഗ്രീഗോറിയോസ്, ഡോ.മാത്യൂസ് മാർ തീമോത്തിയോസ് എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. ഫാ.പി.എ.ഫിലിപ്പ് അനുസ്മരണ പ്രഭാഷണം നടത്തി.
പീരുമേട് ഒലിവുമല ആശ്രമം സുപീരിയർ ഡോ.എം.എസ് യൂഹാനോൻ റമ്പാൻ, ദേവലോകം കാതോലിക്കേറ്റ് അരമന മാനേജർ ഫാ.യാക്കോബ് റമ്പാൻ, പഴയസെമിനാരി മാനേജർ ഫാ.ജോബിൻ വർഗീസ്, വൈദിക സെമിനാരി പ്രിൻസിപ്പൽ ഫാ.ഡോ.ജോൺ തോമസ് കരിങ്ങാട്ടിൽ, സഭയുടെ വിവിധ ഭദ്രാസനങ്ങളിൽ നിന്നെത്തിയ വൈദികർ, വിശ്വാസികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.






