കൊച്ചി : കെ-ഫോൺ കരാർ ഇടപാടിൽ സി.ബി.ഐ അന്വേഷണം വേണമെന്ന പ്രതിപക്ഷനേതാവിന്റെ ഹർജി ഹൈക്കോടതി തള്ളി.ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, വി.ശ്യാംകുമാർ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പറഞ്ഞത് . പദ്ധതിക്കായി കരാറുകളും ഉപകരാറുകളും നൽകിയിൽ വൻ അഴിമതിയുണ്ടെന്നായിരുന്നു ആക്ഷേപം.എന്നാൽ ആരോപണങ്ങൾക്ക് അടിസ്ഥാനമായ തെളിവുകൾ നിരത്താൻ ഹർജിക്കാരന് കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി .