Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsനെഹ്‌റു ട്രോഫി...

നെഹ്‌റു ട്രോഫി വള്ളംകളി കാണാൻ അവസരമൊരുക്കി കെഎസ്സ്ആർടിസി ബഡ്ജറ്റ് ടൂറിസം സെൽ

തിരുവനന്തപുരം : നെഹ്‌റു ട്രോഫി വളളംകളി കാണുവാൻ കെ.എസ്സ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ വിവിധ ജില്ലകളിൽ നിന്നുള്ള വള്ളംകളി പ്രേമികൾക്ക് അവസരമൊരുക്കും. വളളംകളിയുടെ ടിക്കറ്റ് സഹിതമാണ് കെ.എസ്.ആർ.ടി.സിയിൽ യാത്ര ക്രമീകരിച്ചിരിക്കുന്നത്. വിവിധ ജില്ലകളിൽ നിന്നും ആവശ്യാനുസരണം ചാർട്ടേഡ് ബസ്സ് ഒരുക്കി നെഹ്രുട്രോഫിയുടെ റോസ് കോർണർ, വിക്ടറി ലൈൻ എന്നീ കാറ്റഗറിയിലാണ് പ്രവേശനം.

മറ്റു ജില്ലകളിൽ നിന്നും ആലപ്പുഴയിൽ നേരിട്ട് എത്തുന്നവർക്ക് നെഹ്രുട്രോഫി വളളം കളി കാണുവാൻ പാസ്സ് എടുക്കുവാൻ പ്രത്യേക കൗണ്ടർ ആലപ്പുഴ ഡിപ്പോയിൽ പ്രവർത്തനം ആരംഭിക്കും. എല്ലാ തരം പാസ്സുകളും ഈ ടിക്കറ്റ് കൗണ്ടറിൽ നിന്നും ലഭ്യമാകും. 9846475874 എന്ന നമ്പറിലേക്ക് പേര്, ഏത് കാറ്റഗറിയിലുളള പാസ്, എത്ര പേർക്ക് എന്ന വിവരം വാട്ട്‌സ്ആപ്പ് മെസ്സേജ് ആയി അയച്ച് ആലപ്പുഴ ഡിപ്പോയിലെ ബഡ്ജറ്റ് ടൂറിസം സെല്ലിൻറെ ക്യൂ ആർ കോഡിലേക്ക് ഓൺലൈനായി പണമടച്ചാലും ടിക്കറ്റ് ലഭ്യമാക്കുന്നതാണ്. ഈ ടിക്കറ്റുകൾ വള്ളംകളി നടക്കുന്ന 2025 ആഗസ്റ്റ് 30 നോ, മുൻ ദിനമോ ആലപ്പുഴ KSRTC ഡിപ്പോയിലെ സ്‌പെഷ്യൽ കൗണ്ടറിൽ നിന്ന് കൈപ്പറ്റണം.

ആലപ്പുഴ ജില്ല കൂടാതെ കോട്ടയം, എറണാകുളം , പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ സ്‌പെഷ്യൽ കൗണ്ടർ മുഖേനയും, ജില്ലാ കോ ഓർഡിനേറ്റർമാർ മുഖേനയും KSRTC ബഡ്ജറ്റ് ടൂറിസം സെൽ ടിക്കറ്റുകൾ വിൽക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കുറ്റൂരിൽ പത്താമത് ദേശീയ ആയൂർവേദ ദിനാചരണം

തിരുവല്ല : ആയൂർവേദ ദിനാചരണത്തിൻ്റെ  ഭാഗമായി കുറ്റൂർ  ഗവൺമെൻ്റ് ആയൂർവേദ ഡിസ്പെൻസറിയുടെയും കുറ്റൂർ ഗ്രാമപഞ്ചായത്തിൻ്റെയും  അഭിമുഖ്യത്തിൽ പത്താമത് ദേശീയ ആയൂർവേദ ദിനാചരണം നടത്തി.  പഞ്ചായത്ത് പ്രസിഡൻ്റ്  അനുരാധ സുരേഷ് ഉത്‌ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻറ്റിംഗ് ...

സ്വർണ്ണക്കടത്ത് : ശശി തരൂരിന്റെ പേഴ്‌സണൽ സെക്രട്ടറിയെ അറസ്റ്റ് ചെയ്തു

ന്യൂഡൽഹി ; ദുബായിൽ നിന്ന് സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെ ശശി തരൂർ എം പി യുടെ പിഎ ഉൾപ്പെടെ രണ്ട് പേരെ ദില്ലി വിമാനത്താവളത്തിൽ നിന്ന് കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകുന്നേരമാണ് സംഭവം....
- Advertisment -

Most Popular

- Advertisement -