Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsKottayamകഠിനംകുളം ആതിര...

കഠിനംകുളം ആതിര കൊലക്കേസ് : പ്രതിയുടെ മൊഴി പുറത്ത്

കോട്ടയം: കഠിനംകുളം ആതിര കൊലക്കേസ് പ്രതി ജോൺസൺ ഔസേപ്പിന്റെ മൊഴി പുറത്ത്. കൃത്യം നടന്ന ദിവസം രാവിലെ 6.30 ഓടെ ആതിര താമസിക്കുന്ന വീടിന് സമീപം എത്തിയ പ്രതി ആതിര കുട്ടിയെ സ്കൂൾ ബസ് കയറ്റി വിടുന്ന സമയം വരെ അവിടെ പതുങ്ങി നിന്നു. ഇതിനിടയിൽ ഇരുവരും ഫോണിൽ സംസാരിക്കുകയും ചെയ്തു.

വീട്ടിലെത്തി ആതിരയെ കണ്ടതിന് ശേഷം ചായ ചോദിച്ചു. ഈ സമയം കൈയിൽ കരുതിയിരുന്ന കത്തി ജോണ്‍സന്‍ മുറിയിലെ മെത്തയ്ക്കുള്ളില്‍ ഒളിപ്പിച്ചു.പിന്നീട് ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടയിൽ മെത്തക്കുള്ളിൽ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് ആതിരയുടെ കഴുത്തിൽ കുത്തുകയായിരുന്നു.

ചോരപുരണ്ട വസ്ത്രം മാറ്റി ആതിരയുടെ ഭർത്താവിന്റെ ഷർട്ട് ധരിച്ച് പുറത്തിറങ്ങി. ആതിരയുടെ സ്‌കൂട്ടറെടുത്തു 9 30 ഓടുകൂടി ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ എത്തി ഇയാൾ രക്ഷപ്പെടുകയായിരുന്നു. ആതിരയെ കൊന്ന ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു ജോൺസണിന്റെ ലക്ഷ്യമെന്നും പൊലീസ് പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

യുഎസിലെ മാന്ദ്യഭീതി : കനത്ത തകര്‍ച്ച നേരിട്ട് ഓഹരി വിപണി

മുംബൈ : യുഎസിലെ സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ഭീതി ആഗോളതലത്തില്‍ വ്യാപിച്ചതോടെ ഓഹരി വിപണി കനത്ത തകര്‍ച്ച നേരിടുന്നു.വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 1,650 പോയന്റിലേറെ തകര്‍ന്ന് 78,580 ത്തിലെത്തി. നിഫ്റ്റിയും 510 പോയന്റ് ഇടിഞ്ഞ്...

Kerala Lotteries Results : 25-12-2024 Fifty Fifty FF-122

1st Prize Rs.1,00,00,000/- FX 105427 (NEYYATTINKARA) Consolation Prize Rs.8,000/- FN 105427 FO 105427 FP 105427 FR 105427 FS 105427 FT 105427 FU 105427 FV 105427 FW 105427...
- Advertisment -

Most Popular

- Advertisement -