കൊച്ചി : കളമശ്ശേരി പോളിടെക്‌നിക് കോളേജിലെ കഞ്ചാവ് കേസിൽ പ്രധാനപ്രതി പിടിയിൽ.കോളേജിലെ മൂന്നാം വർഷ വിദ്യാർഥിയായ അനുരാജാണ് പിടിയിലായത് .കൊല്ലം സ്വദേശിയായ അനുരാജാണ് പണമിടപാട് നടത്തിയതെന്ന് അറസ്റ്റിലായ മൂന്നു വിദ്യാര്‍ഥികള്‍ മൊഴി നല്‍കിയിരുന്നു. കഴിഞ്ഞദിവസം അറസ്റ്റിലായ പൂര്‍വ വിദ്യാര്‍ഥികളായ ആഷിഖും ശാലിക്കുമാണ് അനുരാജിന് കഞ്ചാവ് എത്തിച്ചു നൽകിയിരുന്നത്.
നാലുകിലോയിലേറെ കഞ്ചാവാണ് ഹോസ്റ്റലിലേക്ക് എത്തിച്ചതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പിടിച്ചെടുത്തത് രണ്ടുകിലോ മാത്രമാണ്.കാണാതായ കഞ്ചാവിനായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.കളമശ്ശേരി പോളിടെക്‌നിക് കോളേജ് ഹോസ്റ്റല്‍ കഞ്ചാവിന്റെ വിതരണ കേന്ദ്രമായിരുന്നുവെന്നാണ് പോലീസിന്റെ അന്വേഷണത്തിൽ തെളിയുന്നത്