Thursday, March 26, 2026
No menu items!

subscribe-youtube-channel

HomeNewsകാരയ്ക്കൽ പേച്ചി...

കാരയ്ക്കൽ പേച്ചി അമ്മൻകോവിൽ പ്രതിഷ്ഠാ വാർഷികവും അമ്മൻകൊടമഹോത്സവവും നാളെ തുടങ്ങും

തിരുവല്ല: കാരയ്ക്കൽ പേച്ചി അമ്മൻകോവിൽ പ്രതിഷ്ഠാ വാർഷികവും അമ്മൻകൊടമഹോത്സവവും മാർച്ച് 31, ഏപ്രിൽ 1 തീയതികളിൽ നടക്കും. ഈ ദിവസങ്ങളിൽ രാവിലെ 4ന് പള്ളിയുണർത്തൽ, 5 ന് അഭിഷേകം, 5.30 ന് ഗണപതി ഹോമം, 6ന് ഉഷ:പൂജ, 12.30 ന് അന്നദാനം എന്നിവ ഉണ്ടാകും.

31 ന് രാവിലെ 9 ന് പ്രതിഷ്ഠാകലശം, 10 ന് കാൽനാട്ട് കർമ്മം, വൈകിട്ട് 7 ന് ദീപാരാധന, 7.30 കാപ്പ്കെട്ട്, 8.30 ന് അഴിയിടത്തുചിറ അനിരുദ്ധേശ്വരം മഹാദേവ ക്ഷേത്രത്തിൽ നിന്നും വഴിപാട് കരകം വരവ്

1 ന് രാവിലെ 9 ന് കൂട്ടുമ്മേൽ ഭഗവതി ക്ഷേത്രത്തിൽ നിന്നും വഴിപാട് കരകം വരവ്, വൈകിട്ട് 5 ന് പുതുക്കുളങ്ങര ദേവീക്ഷേത്രത്തിൽ നിന്നും വഴിപാട് കരകം, കുംഭകൂടം താലപ്പൊലി എഴുന്നള്ളിപ്പ്, 8ന് ദീപാരാധന, 10ന് ഉത്രമേൽ ശ്രീ ഭഗവതി ക്ഷേത്രത്തിൽ നിന്നും ഊർകരകം എഴുന്നെള്ളിപ്പ്, പുലർച്ചെ 1ന് പടുക്ക പൂജ, പൊങ്കൽ, ഗുരുതി, ആഴി, 5ന് മഞ്ഞൾ നീരാട്ട് തുടർന്ന് പ്രസാദ വിതരണം, കുടിയിരിപ്പ്.

ഏപ്രിൽ 8 ന് രാവിലെ 9 ന് കലശാഭിഷേകം, വൈകിട്ട് 7 ന് ദീപാരാധന എന്നിവ ഉണ്ടാകും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നു

ന്യൂഡല്‍ഹി: മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച്‌ ഛത്തീസ്ഗഢില്‍ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നു. കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. വിഷയവുമായി...

അരിയിൽ ഷുക്കൂർ വധക്കേസ്: പി.ജയരാജന്റെയും ടി.വി. രാജേഷിന്റെയും വിടുതൽ ഹർജി തള്ളി

കൊച്ചി : അരിയിൽ ഷുക്കൂർ വധക്കേസിൽ പ്രതികളായ സിപിഎം നേതാക്കൾ പി.ജയരാജനും ടി.വി. രാജേഷും നൽകിയ വിടുതൽ ഹർജി തള്ളി.കൊച്ചിയിലെ പ്രത്യേക സി ബി ഐ കോടതിയാണ് ഹർജി തള്ളിയത്.ഇരുനേതാക്കളും കേസിൽ വിചാരണ...
- Advertisment -

Most Popular

- Advertisement -