Thursday, March 26, 2026
No menu items!

subscribe-youtube-channel

HomeNewsകരമന അഖിൽ...

കരമന അഖിൽ വധക്കേസ് : മുഖ്യപ്രതി പിടിയിൽ

തിരുവനന്തപുരം : കരമന അഖിൽ വധക്കേസിലെ മുഖ്യപ്രതി അഖില്‍ എന്ന അപ്പു പിടിയിലായി .തമിഴ്നാട്ടിലെ വെള്ളിലോഡില്‍നിന്നാണ് ഇയാൾ പിടിയിലാകുന്നത്. ഗൂഢാലോചനയില്‍ പങ്കുള്ള അനീഷ്, ഹരിലാല്‍, കിരണ്‍, കിരണ്‍ കൃഷ്ണ എന്നിവരും പിടിയിലായി.കൊലപാതകം നടത്തിയ മറ്റ് മൂന്ന് പേ‍ര്‍ ഇപ്പോഴും ഒളിവിലാണ് .

2019ലെ അനന്തു കൊല കേസിലുള്ളവർ തന്നെയാണ് അഖിലിന്റെ കൊലക്ക് പിന്നിലും.അനന്തുവധക്കേസിൽ ഇതുവരെ വിചാരണ തുടങ്ങിയിട്ടില്ല. ഇതിനിടെയാണ് പ്രതികൾ ജാമ്യത്തിലിറങ്ങിയത്.

കഴിഞ്ഞദിവസമാണ് അക്രമി സംഘം അഖിലിനെ കൊലപ്പെടുത്തിയത്. കാറിലെത്തിയ സംഘം അഖിലിനെ വീട്ടിൽനിന്നു വിളിച്ചിറക്കി കൊണ്ടുപോയി മർദിച്ചശേഷം കമ്പിവടി കൊണ്ട് അടിച്ചുവീഴ്ത്തി .പിന്നീട് കല്ലെടുത്ത് തലക്കടിച്ചു. അഖിലും പ്രതികളുമായി ഒരാഴ്ച മുൻപ് ബാറിൽ തർക്കമുണ്ടായിരുന്നു. ഇതാണു കൊലപാതകത്തിനു കാരണം

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വടശ്ശേരിക്കര മുൻ വില്ലേജ് ഓഫീസറെ കൈക്കൂലി കേസ്സിൽ കഠിന തടവിന് ശിക്ഷിച്ചു

പത്തനംതിട്ട :  വടശ്ശേരിക്കര വില്ലേജ് ഓഫീസറായിരുന്ന ഇ.വി.സോമനെ വസ്തുപോക്കുവരവ് ചെയ്യുന്നതിന് 1,000/- രൂപകൈക്കൂലി വാങ്ങിയ കേസ്സിൽ തിരുവനന്തപുരം വിജിലൻസ് കോടതി 3 വർഷം കഠിന തടവിനും 15,000/- രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചു. 2011...

ഇന്ന് കേരളപ്പിറവി : സംസ്ഥാനം രൂപം കൊണ്ടിട്ട് 68 വർഷം

ഇന്ന് കേരളപ്പിറവി .ഐക്യകേരളപ്പിറവിക്ക് ഇന്ന് അറുപത്തെട്ട് വയസ്. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനർസംഘടിപ്പിക്കാനുള്ള ഇന്ത്യാ ഗവൺമെന്റിന്റെ തീരുമാനപ്രകാരം തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ നാട്ടുരാജ്യങ്ങൾ സംയോജിപ്പിച്ച് 1956 നവംബര്‍ ഒന്നിനാണ് ഇന്നത്തെ കേരളത്തിന്‍റെ രൂപീകരണം. പ്രകൃതി സൗന്ദര്യം...
- Advertisment -

Most Popular

- Advertisement -