വിവിധ സ്ഥലങ്ങളിൽ നിന്ന് എത്തുന്ന വിശ്വാസികൾക്കും തീർത്ഥാടകർക്കും ഭക്തിസാന്ദ്രമായി വിശുദ്ധ കുരിശിൻ്റെ പാതയിലൂടെ മല കയറി അനുഗ്രഹം നേ ടി മടങ്ങുന്നതിനുള്ള ക്രമീകരണങ്ങൾ കുറ്റമറ്റതായി നൽകുന്നതിന് യോഗം തീരുമാനിച്ചു. തീർത്ഥാടന പാതയിലെ സുഗമമായ സഞ്ചാരം, കുടിവെള്ളം മറ്റ് സഹായങ്ങൾ നൽകുന്നതു സംബന്ധിച്ചും, തീർത്ഥാടനത്തിന് അതിരൂപതാ തലത്തിൽ പ്രചാരം നൽകുന്നതു സംബന്ധിച്ചും ചർച്ചകൾ നടത്തി നടപ്പിലാക്കാൻ തീരുമാനിച്ചു.
അതീ രൂപതയുടെയും കുരിശുമല ഉൾകൊള്ളുന്ന മണിമല നെടുംകുന്ന ഫൊറോനാകളുടെയും പ്രതിനിധികൾ പങ്കെടുത്തു.അതിരൂപതാ വികാരി ജനറൽമാരായ ഫാ ആൻ്റണി എത്തക്കാട്ട്, ഫാ വർഗീസ് താനന്മാവുങ്കൽ, ഫാ. ചെറിയാൻ കാരികൊമ്പിൽ, ഫാ. ജയിംസ് മാളിയേക്കൽ, മണിമല ഫൊറോന വികാരി ഫാ. മാത്യു താന്നിയത്ത് നെടുംകുന്നം ഫൊറോന വികാരി ഫാ. വർഗീസ് കൈയ്തപറമ്പിൽ,തീർത്ഥാടന കേന്ദ്രം വികാരി ഫാ. ആൻ്റണി തറകുന്നേൽ, മുൻ വികാരി ഫാ. ജോസഫ്മാന്മൂട്ടിൽ നിയുക്ത വികാരി ഫാ. മോബൻ ചുരവടി, ഫാ. ജോൺസൺ കാരാട്ട് ,ഫാ.സെബാസ്റ്റ്യൻ, മണിമല ഫൊറോന പാരിഷ് കൗൺസിൽ സെക്രട്ടറി റോജിസ് ജോസഫ് നെടും കുന്നം പാരിഷ് കൗൺസിൽ സെക്രട്ടറി വർഗീസ് ഡൊമിനിക് തീർത്ഥാടന കേന്ദ്രം കൺവീനർ സോണി കൊട്ടാരം, സെക്രട്ടറി ജൺസൺ കരോട്ടു പുതിയത്ത് എന്നിവർ പങ്കെടുത്തു.