Wednesday, April 30, 2025
No menu items!

subscribe-youtube-channel

HomeNewsKottayamലഹരിയിൽ മുങ്ങുന്ന...

ലഹരിയിൽ മുങ്ങുന്ന കേരളം : കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേണമെന്ന് എൻ. ഹരി

കോട്ടയം : മനുഷ്യത്വം മരവിച്ച ക്രൂര കൊലപാതകങ്ങളും കലാലയ റാഗിങും ആത്മഹത്യകളും കേരളത്തെ ആശങ്ക ഉണർത്തുന്ന രീതിയിൽ ഗ്രസിച്ചിരിക്കുകയാണെന്ന് ബിജെപി നേതാവ് എൻ. ഹരി ആരോപിച്ചു. കേരളത്തെ വീഴുങ്ങുന്ന ലഹരിമാഫിയയെ കണ്ടെത്തി സംസ്ഥാനത്തെ രക്ഷിക്കുന്നതിൽ കേരള സർക്കാർ തികഞ്ഞ പരാജയമാണ്. ഈ സാഹചര്യത്തിൽ സംസ്ഥാനതല ബന്ധമുണ്ടെന്ന് സംശയിക്കുന്ന ലഹരിയുടെ ഉറവിടം കണ്ടെത്താൻ കേന്ദ്ര തലത്തിലുള്ള അന്വേഷണത്തിലൂടെ മാത്രമേ കഴിയൂ. ഇക്കാര്യത്തിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന് ഉത്തര വിടണമെന്ന് അഭ്യർത്ഥിച്ചു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് എൻ. ഹരി കത്തെഴുതി.

എം. ഡി എം എ ഉൾപ്പെടെ മാരക ലഹരി വസ്തുക്കൾ കേരളത്തിലെ ചെറുപ്പക്കാർ വ്യാപകമായി ഉപയോഗിക്കുന്നു. രാസ ലഹരിയുടെ സുലഭതയാണ് മറ്റൊരു പ്രശ്നം.ഇതര സംസ്ഥാന വാഹനങ്ങളിലും തീവണ്ടികളിലും ലഹരി കടത്തുന്നു എന്നാണ് മാധ്യമ റിപ്പോർട്ടുകൾ പറയുന്നത്.

മാതൃ- പിതൃ. ശിശുഹത്യകൾ അനുദിനംവർദ്ധിച്ചുവരുന്നു.മദ്യവും ലഹരിയും ആണ് ഇത്തരത്തിലുള്ള കൊടും ക്രൂരതകൾക്ക് കാരണമാകുന്നതെന്ന് ഇതിനകം തന്നെ പല സംഭവങ്ങളിലും സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു ലഹരി ആക്രമ കേസ് പോലും ഇല്ലാത്ത ദിനങ്ങളില്ല.ലഹരിയുടെ ഉറവിടം കണ്ടെത്താൻ കഴിയുന്നില്ല. നിസ്സാര വകുപ്പുകൾ ചേർത്ത് കുറ്റപത്രം തയ്യാറാക്കുന്നതിനാൽ പ്രതികളും രക്ഷപ്പെടുന്നു.

കേരളത്തിലെ കലാലയങ്ങളിൽ നിന്നും അതിക്രൂരമായ വിദ്യാർത്ഥി പീഡന സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്.ആൾക്കൂട്ട വിചാരണയിലൂടെ മർദ്ദിച്ചും ചവിട്ടിയും കൊല്ലപ്പെട്ട പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാർത്ഥൻ, പുതുവർഷത്തിൽ കോട്ടയം ഗവൺമെൻറ് നഴ്സിംഗ് കോളേജിൽ നിന്നും പുറത്തുവന്ന പൈശാചികമായ റാഗിംഗ് വരെ ഇതിൽ ഉൾപ്പെടുന്നു

ഈ സാഹചര്യത്തിൽ കേന്ദ്രസർക്കാരിൻറെ ശക്തമായ ഇടപെടൽ കേരളത്തിലെ സാമൂഹ്യ വ്യവസ്ഥയിലെ ദുഷിച്ച പ്രവണത മാറ്റാൻ അനിവാര്യമാണ്. നിലവിലുള്ള റാഗിംഗ് നിയമം കർക്കശമാക്കുകയും,റാഗിംഗ് പ്രതികൾക്ക് ദേശീയ അടിസ്ഥാനത്തിൽ തന്നെ തുടർ പഠനം നിഷേധിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടാവണം.കേന്ദ്രസർക്കാരിൻറെ വിശാലമായ സമീപനത്തിൽ മാത്രമേ കേരളത്തിൻറെ സാമൂഹ്യ വ്യവസ്ഥയെ കാർന്നു തിന്നുന്ന അക്രമപരമ്പരകൾക്ക് അവസാനം ഉണ്ടാകുകയുള്ളുവെന്നും എൻ. ഹരി പറയുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നാടകോത്സവത്തിൽ മിന്നി സർഗക്ഷേത്ര: പണിതുയർത്തുന്നത് ആറാമത്തെ  സർഗഭവനം

ചങ്ങനാശ്ശേരി: നാടക കലയുടെ ആവേശം ഉൾകൊണ്ടുകൊണ്ട് ചങ്ങനാശേരിയുടെ മതസൗഹാർദ്ദം പുതിയ തലമുറയിലേക്ക് ഊട്ടിയുറപ്പിക്കുന്നതിനും നിർധനരയ  ഭവനരഹിതർക്ക്  ആറാമത്തെ  സർഗഭവനം ഒരുക്കുന്നതിനുമായുള്ള സെൻറ് ചാവറ ട്രോഫി - ഇടിമണ്ണിക്കൽ - യവനിക സീസൺ 3 പ്രൊഫഷണൽ...

ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ വച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മേൽശാന്തി മരിച്ചു

തിരുവനന്തപുരം : ക്ഷേത്രത്തിലെ തിടപ്പള്ളിയിലെ സിലിണ്ടറിൽ നിന്ന് പാചകവാതകം ചോർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മേൽശാന്തി മരിച്ചു. ചിറയിൻകീഴ് അഴൂർ പെരുങ്ങുഴി മുട്ടപ്പലം ഇലങ്കമഠത്തിൽ ജയകുമാരൻ നമ്പൂതിരി (49) ആണ് മരിച്ചത്. കിളിമാനൂർ പുതിയകാവ്...
- Advertisment -

Most Popular

- Advertisement -