Friday, April 11, 2025
No menu items!

subscribe-youtube-channel

HomeNewsജാതിയുടെയും മതത്തിന്റെയും...

ജാതിയുടെയും മതത്തിന്റെയും അതിർവരമ്പുകൾക്ക് അപ്പുറത്ത് എല്ലാവരെയും ഒന്നിപ്പിച്ചിരുന്ന ഒരു സംസ്കാരമാണ് കേരളത്തിലുള്ളത്:  അഡ്വ. പി എസ് ശ്രീധരൻ പിള്ള

തിരുവല്ല: ജാതിയുടെയും മതത്തിന്റെയും അതിർവരമ്പുകൾക്ക് അപ്പുറത്ത് എല്ലാവരെയും ഒന്നിപ്പിച്ചിരുന്ന ഒരു സംസ്കാരമാണ് കേരളത്തിലുള്ളതെന്ന് ഗവർണർ  അഡ്വ. പി എസ് ശ്രീധരൻ പിള്ള. തിരുമൂലപുരം ഇരുവള്ളിപ്ര സെൻ്റ്. തോമസ് ഹയർ സെക്കൻഡറി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ഗോവ ഗവർണർ അഡ്വ. പി എസ് ശ്രീധരൻപിള്ള.

ചാവറ പിതാവ് ഒരു പള്ളിക്ക് ഒരു പള്ളിക്കൂടം എന്ന ആശയം കൊണ്ടുവന്നത് സമൂഹത്തിലെ എല്ലാ കുട്ടികൾക്കും ഒരുപോലെ വിദ്യാഭ്യാസം നൽകാൻ എന്ന ലക്ഷ്യത്തോടെ ആയിരുന്നു അതുപോലെതന്നെയായിരുന്നു ശ്രീനാരായണഗുരുവും വിവേകാനന്ദനും അബ്ദുൽ കലാം പോലുള്ള മഹാരഥന്മാരും. അർത്ഥവത്തായ    കാഴ്ചപ്പാട് ഉള്ളവരും സമൂഹത്തിൻറെ നവോത്ഥാന ജീവിതത്തെ ഉന്നതിയിലേക്ക് കൊണ്ടുവരുവാനുള്ള സന്ദേശ വാഹകരായിരുന്നു ഇവർ.അറിവ് പകർന്നു നൽകുകയാണ് ഒരു അധ്യാപകന്റെ കടമ അഹന്ത വെടിഞ്ഞ് കളിമൺ ശില്പികളായി തീർന്ന്  നല്ല സമൂഹത്തെ വാർത്തെടുക്കുവാൻ അധ്യാപകക്ക് കഴിയണമെന്നും ഗവർണർ പറഞ്ഞു.

മലങ്കര സുറിയാനി കത്തോലിക്ക സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ തിരുവല്ല അതിരൂപതാധ്യക്ഷൻ ഡോ.തോമസ് മാർ കൂറീലോസ് മെത്രാപ്പോലിത്ത അനുഗ്രഹ പ്രഭാഷണവും. അഡ്വ.മാത്യു ടി.തോമസ് എം.എൽ എ മുഖ്യ പ്രഭാഷണം നടത്തി, സ്കൂൾ  കോർപ്പറേറ്റ് മാനേജർ ഫാ.മാത്യു പുനക്കുളം, പ്രിൻസിപ്പാൾ ജയാ മാത്യുസ് , ഹെഡ് മാസ്റ്റർ ഷാജി മാത്യു, പി.ടി.എ.പ്രസിഡൻറ് സജി ഏബ്രഹാം എന്നീവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അഞ്ചരലക്ഷത്തിൻ്റെ ഓൺലൈൻ ബിസിനസ് തട്ടിപ്പിൽ നാലു പേരെ അറസ്റ്റു ചെയ്തു

ചെങ്ങന്നൂർ: അഞ്ചരലക്ഷത്തിൻ്റെ ഓൺലൈൻ ബിസിനസ് തട്ടിപ്പിൽ നാലു പേരെ  പൊലിസ് അറസ്റ്റു ചെയ്തു. 40 ശതമാനം ലാഭം ഉണ്ടാകുന്ന ട്രേഡിങ്  ബിസിനസ്സ് ഓൺ ലൈനിലൂടെ ചെയ്യാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ചെറിയനാട്  കളയ്ക്കാട്ട് നന്ദനം...

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയെ മൂന്നാം തവണയും കരുതൽ തടങ്കലിലാക്കി

തിരുവല്ല : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയെ  തിരുവല്ല പോലീസ് വീണ്ടും ഒരു വർഷത്തേക്ക് കരുതൽ തടങ്കലിലാക്കി. പാലിയേക്കര കുരിശുകവലയ്ക്ക് സമീപം ശങ്കരമംഗലത്ത്  താഴ്ചയിൽ വീട്ടിൽ കൊയിലാണ്ടി രാഹുൽ എന്ന് വിളിക്കുന്ന രാഹുൽ...
- Advertisment -

Most Popular

- Advertisement -