തിരുവല്ല : റോഡിന്റെ വശങ്ങളിൽ സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡുകളും പരസ്യ ബോർഡുകളും നീക്കം ചെയ്ത് തുടങ്ങി. കേരളാ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ തിരുവല്ല നഗരസഭാ അധികൃതർ ഉൾപെടെയുള്ളവർ ഇറങ്ങിയാണ് ബോർഡുകൾ നീക്കം ചെയ്ത് തുടങ്ങിയത്. എംസി റോഡിൽ കുറ്റൂർ തോണ്ടറ പാലം വരെയുള്ള പരസ്യ ബോർഡുകൾ നീക്കം ചെയ്തു.
ചില കച്ചവട സ്ഥാപനങ്ങൾ നഗരസഭാ ഉദ്യോഗസ്ഥരുടെ വരവ് കണ്ട് സ്വയം എടുത്തു മാറ്റി. രണ്ട് ലോറിയും ഒരു ജീപ്പുമായിട്ടാണ് ഉദ്യോഗസ്ഥർ എത്തിയത്.
അതേ സമയം നഗരസഭാ അതിർത്തി ആയ കുറ്റൂർ പഞ്ചായത്തിലെ തോണ്ടറപാലം മുതൽ വരട്ടാർ പാലം വരെയുള്ള മിക്ക കടകളിലേയും പരസ്യബോർഡുകൾ നീക്കം ചെയ്യാത്തതിൽ പൊതുജനത്തിനിടയിൽ ആക്ഷേപമുണ്ട്.