Wednesday, October 22, 2025
No menu items!

subscribe-youtube-channel

HomeNewsകേരളാ പ്രദേശ്...

കേരളാ പ്രദേശ് കസ്തൂർബ്ബ ഗാന്ധി ദർശൻ വേദി-സംസ്ഥാന നേതൃപഠനശിബിരം

പത്തനംതിട്ട : കേരള പ്രദേശ് ഗാന്ധി ദര്‍ശന്‍ വേദിയുടെ വനിതാ വിഭാഗമായ കേരള പ്രദേശ് കസ്തൂര്‍ബാ ഗാന്ധി ദര്‍ശന്‍ വേദി ഈ മാസം 10, 11 തീയതികളില്‍ അടൂർ തുവയൂർ ബോധി ഗ്രാമില്‍ വെച്ച് സംസ്ഥാന ദ്വിദിന നേതൃത്വ പരിശീലന ക്യാമ്പ് നടത്തുന്നു.

സ്ത്രീകൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന ഒരു ക്യാമ്പാണിത്.കസ്തൂര്‍ബാ ഗാന്ധി ദര്‍ശന്‍ വേദി സ്ത്രീകളുടെ സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവും,വ്യക്തിപരവും ആയ പ്രശ്നങ്ങളില്‍ ഇടപെട്ട് അവര്‍ക്ക് വേണ്ട മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കി വരുന്നു. നിരാലംബരായ സ്ത്രീകള്‍ക്ക് സാമ്പത്തികവും നിയമപരവുമായ സഹായങ്ങള്‍ ചെയ്തുവരുന്നു.

സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നുമുള്ള സംസ്ഥാന-ജില്ലാ ഭാരവാഹികൾ ക്യാമ്പിൽ പങ്കെടുക്കും.

2025 മെയ്10 ന് രാവിലെ 9 ന് രജിസ്ട്രേഷൻ.9.30 ന് കസ്തൂർബ്ബ ഗാന്ധി ദർശൻ വേദി സംസ്ഥാന ചെയർ പേഴ്സൺ ഡോ:പി. വി.പുഷ്പജ പതാക ഉയർത്തും.9.45 ന് ഗാന്ധി ഗീതം.കെ .പി. സി.സി.ജനറൽ സെക്രട്ടറി അഡ്വ.ദീപ്തി മേരി വർഗ്ഗീസ് സംസ്ഥാന നേതൃപഠന ശിബിരം ഉദ്ഘാടനം ചെയ്യും.സംസ്ഥാന ചെയർപേഴ്സൺ ഡോ.പി.വി.പുഷ്പജ അദ്ധ്യക്ഷത വഹിക്കും. സ്വാഗത സംഘം ജനറൽ കൺവീനറും,കെ.പി.ജി.ഡി.-ജി.ബി. മെമ്പറുമായ ബിനു എസ്. ചക്കാലയിൽ ആമുഖം പ്രഭാഷണം നടത്തും.

ഡി.സി.സി.പ്രസിഡൻറ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ മുഖ്യ അതിഥി ആയിരിക്കും.കേരള പ്രദേശ് ഗാന്ധി ദർശൻ വേദി സംസ്ഥാന ചെയർമാൻ ഡോ:എം.സി.ദിലീപ്കുമാർ മുഖ്യ പ്രഭാഷണം നടത്തും.

11.15 ന് മാതൃകാ സാമൂഹ്യ പ്രവർത്തക ശ്രീദേവി ബാലകൃഷ്ണൻ നയിക്കുന്ന ഐസ് ബ്രേക്കിംഗ്.12.15 ന് കെ.പി.സി.സി.നയരൂപീകരണ സമിതി ചെയർമാൻ ജെ.എസ്.അടൂർ “സമകാലിക നേതൃത്വം”എന്ന വിഷയത്തിൽ ക്ലാസ്സ് എടുക്കും.12.45 ന് “സ്ത്രീകളും രാഷ്ട്രീയവും”എന്ന വിഷയത്തിൽ മാസ്റ്റർ ട്രയിനർ സ്റ്റെല്ല തോമസ് ക്ലാസ്സ് എടുക്കും. 2.15 ന് ഗ്രൂപ്പ് ചർച്ച.3.45 ന് പൊതു ചർച്ച.7 ന് സംഘടനാ ചർച്ച 7.30ന് ഗാന്ധിമാർഗ്ഗം.8.45 മുതൽ കലാപരിപാടികൾ.തുടർന്ന് ക്യാമ്പ് ഫയർ.

മെയ് 11 ന് രാവിലെ 6 ന് ഗാന്ധിചര്യ.6.30 ന് യോഗ ട്രയിനർ ശ്രീകലാ റെജി നയിക്കുന്ന യോഗ ക്ലാസ്സ്.7.30 ന് ഗാന്ധിമാർഗ്ഗം.9 ന് ഡബ്ലിയു.സി.സി.കമ്മീഷൻ ഹെൽത്ത്& ഹീലിംഗ് മെമ്പറും അടൂർ ലൈഫ് ലൈൻ ഹോസ്പിറ്റൽ സീനിയർ കൺസൾട്ടൻറും ആയ ഡോ.സെലിൻ നയിക്കുന്ന “നവ സാമൂഹ്യപ്രശ്നങ്ങൾ” എന്ന ക്ലാസ്സ് നടക്കും.10.30 ന് “സ്ത്രീകളുടെ ആരോഗ്യ പ്രശ്നങ്ങൾ “എന്ന വിഷയത്തിൽ രാജ്യാന്തര പ്രശ്സ്ത ഡോക്ടർ പാപ്പച്ചനും,അടൂർ ലൈഫ് ലൈൻ ഹോസ്പിറ്റർ ടീമും നയിക്കുന്ന ക്ലാസ്സ് നടക്കും.12 ന് ആക്ഷൻ പ്ലാൻ രൂപീകരണം.

2.30 ന് എ.ഐ.സി.സി.വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.കസ്തൂർബ്ബ ഗാന്ധി ദർശൻ സംസ്ഥാന ചെയർ പേഴ്സൺ ഡോ.പി.വി.പുഷ്പജ അദ്ധ്യക്ഷത വഹിക്കും.കെ.പി.ജി.ഡി. ജില്ലാ കമ്മിറ്റി നടത്തിയ ഗുരു-മഹാത്മാ സംഗമത്തിന്റെ ശതാബ്ദി അനുസ്മരണപരിപാടിയുടെ ഭാഗമായി തയ്യാറാക്കിയ ലഘു ലേഖ പ്രകാശനം ചെയ്യും.

കേരളാ പ്രദേശ് കസ്തൂർബ്ബ ഗാന്ധി ദർശൻ വേദി സംസ്ഥാന ജനറൽ കൺവീനർ ബീന കെ.എസ്.,സംസ്ഥാന കൺവീനറൻമാരായ അനിത സജി,എലിസബത്ത് അബു, കെ.പി.ജി.ഡി.ജില്ലാ ചെയർമാൻ കെ.ജി.റെജി.,കെ.പി.ജി.ഡി.ജില്ലാ വൈസ് ചെയർ പേഴ്സൺ അഡ്വ.ഷൈനി ജോർജ്ജ് എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പി.പി ദിവ്യക്ക് ബിനാമി സ്വത്ത് ഇടപാടുകളുണ്ടെന്ന് കെഎസ് യു സംസ്ഥാന വൈസ് പ്രസിഡൻ്റ്

കണ്ണൂർ : മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യക്ക് ബിനാമി സ്വത്ത് ഇടപാടുകളുണ്ടെന്ന് കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കുമ്പോൾ കോടിക്കണക്കിനു...

പരിശുദ്ധ പൗലോസ് ദ്വിതീയൻ ബാവാ പ്രാർത്ഥനയിലൂടെ ഊർജ്ജം കണ്ടെത്തിയ യോഗിവര്യൻ : പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം : സഭയുടെ സ്വാതന്ത്ര്യത്തിനായി നിലകൊണ്ട കർമ്മധീരനായിരുന്നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ ബാവായെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അനുസ്മരിച്ചു. പ്രാർത്ഥനാനിർഭരമായ...
- Advertisment -

Most Popular

- Advertisement -