അവിവാഹിതരായ സഹോദരങ്ങളും പ്രായാധിക്യത്താൽ അവശതയിലായതിനാൽ തീർത്തും കിടപ്പിലായ രാമവർമ്മരാജയെ സംരക്ഷിക്കാൻ കഴിയാത്ത സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. കൊട്ടാരം എന്ന പേര് ഉണ്ടെങ്കിലും കാലപ്പഴക്കത്താൽ അപകടാവസ്ഥയിലായ വീട്ടിൽ പൂർണ്ണമായും കിടപ്പിലായ രാമവർമ്മ രാജയുടെയും സഹോദരങ്ങളുടെയും ദുരിത ജീവിതം ആറന്മുള ജനമൈത്രീ പോലീസും ജനപ്രതിനിധികളും ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്ന് കരുണാലയം അമ്മ വീട് ഡയറക്ടർ അബ്ദുൾ അസീസും സഹപ്രവർത്തകരും സ്ഥലത്തെത്തി ഇദേഹത്തിൻ്റെ തുടർന്നുള്ള പരിപാലന ചുമതല ഏറ്റെടുക്കുകയായിരുന്നു.