Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaകൈറ്റ് അധ്യാപക...

കൈറ്റ് അധ്യാപക എ.ഐ. പ്രായോഗിക പരിശീലനത്തിന് തുടക്കം

ആലപ്പുഴ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ.) സാധ്യതകള്‍ വിദ്യാഭ്യാസ മേഖലയില്‍ ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍  കൈറ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന പരിശീല പരിപാടിയ്ക്ക് ജില്ലയില്‍ തുടക്കം. മൂന്നു ദിവസത്തെ പ്രായോഗിക പരിശീലനം ജില്ലയിലെ നാല് കേന്ദ്രങ്ങളില്‍ ആരംഭിച്ചു. ഓഗസ്റ്റ് വരെ നീണ്ടു നല്‍ക്കുന്ന പരിശീലനത്തില്‍ എട്ടു മുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളില്‍ പഠിപ്പിക്കുന്ന 4913 അധ്യാപകര്‍ പങ്കെടുക്കും.

ലാപ്ടോപ്പും സ്മാര്‍ട്ട് ഫോണും ഉപയോഗിച്ചാണ് 25 പേരടങ്ങുന്ന വിവിധ ബാച്ചുകളിലായി അധ്യാപകര്‍ പരിശീലനത്തില്‍ പങ്കെടുക്കുന്നത്. എ.ഐ. ടൂളുകള്‍ ഉപയോഗിക്കുമ്പോള്‍ സ്വകാര്യത ഉറപ്പാക്കാന്‍ കൈറ്റ് നല്‍കിയ ജി-സ്യൂട്ട് അക്കൗണ്ടുകളാണ് ഉപയോഗിക്കുക. സ്ഥിരമായി ഉപയോഗിക്കുന്ന എ.ഐ. ടൂളുകള്‍ക്ക് പകരം കൈറ്റിന്റെ വിദഗ്ധ സമിതി പരിശോധിച്ച് നിര്‍ദേശിക്കുന്ന എ.ഐ. ടൂുളുകളായിരിക്കും അതത് സമയങ്ങളില്‍ പരിശീലനത്തിന് ഉപയോഗിക്കുന്നത്.

ഓരോ കുട്ടിക്കും അനുയോജ്യമായ വിധത്തില്‍ പഠനം ആസൂത്രണം ചെയ്യുന്നതിനും റിസോഴ്സുകള്‍ ഭിന്നശേഷി സൗഹൃദമായി പരുവപ്പെടുത്താനും പരിശീലനം വഴി അധ്യാപകര്‍ക്ക് അവസരം നല്‍കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എംഡിഎംഎ വിൽപന : കോളേജ് അധ്യാപകനടക്കം നാലുപേർ അറസ്റ്റിൽ

മലപ്പുറം : വിദ്യാർഥികൾക്കടക്കം എംഡിഎംഎ വിൽക്കുന്ന കോളേജ് അധ്യാപകനടക്കം നാലുപേർ അറസ്റ്റിൽ.മമ്പാട് എംഇഎസ് കോളജിലെ ഗെസ്റ്റ് അധ്യാപകൻ സുഹൈൽ പെരിങ്ങോടൻ,എടവണ്ണ സ്വദേശി ടി.എൻ. റീന, നിലമ്പൂർ സ്വദേശികളായ വിവേക് വിജയൻ, സുബ്രഹ്മണ്യൻ എന്നിവരെയാണ്...

പാകിസ്താനികളെ കണ്ടെത്തി തിരിച്ചയക്കുക ; മുഖ്യമന്ത്രിമാർക്ക് നിർ​ദേശം നൽകി അമിത് ഷാ

ന്യൂഡൽഹി : പഹൽ​ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങളിലുള്ള പാകിസ്താനികളെ കണ്ടെത്തി നാടുകടത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എല്ലാ മുഖ്യമന്ത്രിമാർക്കും നിര്‍ദ്ദേശം നല്‍കി. പാകിസ്താനികളെ ഇന്ത്യയിൽ നിന്ന് തിരികെ അയയ്‌ക്കുന്നതിന് വേണ്ട...
- Advertisment -

Most Popular

- Advertisement -