തിരുവല്ല : ക്നാനായ അതിഭദ്രാസനം ക്നാനായ സുവിശേഷ സമാജത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ആഗോള ക്നാനായ കൺവൻഷൻ മാർച്ച് 5 മുതൽ 9 വരെയുള്ള ദിവസങ്ങളിലായി തിരുവല്ല വിജയ ഇന്റർനാഷണൽ കൺവൻഷൻ സെന്ററിൽ നടക്കും.
അഞ്ചിന് സമുദായ വലിയ മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് കുറിയാക്കോസ് മോർ സേവേറിയോസ് കൺവൻഷൻ ഉദ്ഘാടനം ചെയ്യും. സുവിശേഷ സമാജം വൈസ് പ്രസിഡണ്ട് ഫാ. ബെന്നി ഏബ്രഹാം മാമലശ്ശേരിൽ അധ്യക്ഷത വഹിക്കും.
സേവേറിയോസ് ഹൗസിംഗ് പ്രോജക്ടിനുള്ള സംഭാവന സമുദായ സെക്രട്ടറി ടി ഒ എബ്രഹാം തോട്ടത്തിൽ കൈമാറും. തിരുവനന്തപുരം പാറ്റൂർ സെന്റ് ഇഗ്നാത്യോസ് ക്നാനായ പള്ളിയുടെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി സുവിശേഷ സമാജം ഭവന ദാന പദ്ധതിക്കുള്ള സംഭാവന ഇടവക വികാരിയും ഭാരവാഹികളും കൈമാറും. ഡോ റൂബിൾ രാജ് വചനപ്രഘോഷണം നടത്തും.
തുടർന്നുള്ള ദിവസങ്ങളിൽ റവ. ബോബി മാത്യു, ഫാ. ജേക്കബ് മഞ്ഞളി, ഫാ. സരീഷ് തോണ്ടാംകുഴിയിൽ, റവ കെ ഇ വർഗീസ് എന്നിവർ വചനപ്രഘോഷണം നടത്തും.
വെള്ളിയാഴ്ച രാവിലെ വനിതാ സംഗമത്തിന് ഡോ.ജോസ് ജോസഫ് പ്രസംഗിക്കും. സിസ്റ്റർ മരിയ അധ്യക്ഷത വഹിക്കും. എല്ലാദിവസവും ധ്യാനവും സുവിശേഷ സമാജം ക്വയർ ടീമിന്റെ ഗാനശുശ്രൂഷയും ഉണ്ടായിരിക്കും.
കൺവൻഷന്റെ വിപുലമായ ഒരുക്കത്തിന് വൈസ് പ്രസിഡണ്ട് ഫാ.ബെന്നി എബ്രഹാം മാമലശ്ശേരിൽ,ജനറൽ സെക്രട്ടറി ജിജി എബ്രഹാം കറുകേലിൽ, ജനറൽ കൺവീനർ എംപി തോമസ് മംഗലത്ത്, ട്രസ്റ്റീ, സജി മുണ്ടക്കൽ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.