Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsKonniകോന്നി ഇക്കോടൂറിസം...

കോന്നി ഇക്കോടൂറിസം കേന്ദ്രത്തെ ഹരിത വിനോദസഞ്ചാര കേന്ദ്രമായി പ്രഖ്യാപിച്ചു

കോന്നി : കോന്നി ഇക്കോടൂറിസം കേന്ദ്രത്തെ ഹരിത വിനോദസഞ്ചാര കേന്ദ്രമായി പ്രഖ്യാപിച്ചു. പൊതുശുചിത്വനിലവാരം, ജൈവ-അജൈവ മാലിന്യ പരിപാലനം, ആവശ്യമായ മാലിന്യ സംസ്‌കരണ ഉപാധികള്‍, പ്ലാസ്റ്റിക് രഹിതപ്രദേശം, വൃത്തിയുള്ള ശുചിമുറികള്‍, ഡിസ്പോസിബിള്‍ വസ്തുക്കളുടെ നിരോധനം തുടങ്ങിയവ പരിഗണിച്ചാണ് ഗ്രേഡ് ചെയ്തത്.

ആനകളുടെ മ്യൂസിയം, ഔഷധസസ്യ നഴ്സറി, തേന്‍സംസ്‌കരണശാല, അശോകവനം, തുളസീവനം, നക്ഷത്രവനം, ക്രാഫ്റ്റ് ഷോപ്പ് എന്നിവ ഇവിടെയുണ്ട്. കാട്ടില്‍ കൂട്ടംതെറ്റി ഉപേക്ഷിക്കപ്പെട്ടതോ, പരിക്കേറ്റ് വനപാലകര്‍ കാട്ടില്‍നിന്ന് രക്ഷിച്ചതോ ആയ ആനക്കുട്ടികളെ വളര്‍ത്തി പരിശീലിപ്പിക്കുകയാണ് ഇവിടെ. വലിയ ആനകളുടെ പുറത്ത് ഇരിപ്പിടങ്ങള്‍ കെട്ടിവച്ച് ആനസവാരിക്കും ഇവിടെ സൗകര്യമുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ജീവനക്കാരിക്ക് രോഗിയുടെ മർദ്ദനം

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളജിൽ ജീവനക്കാരിയെ രോഗി മർദിച്ചു. എംആർഐ സ്കാനിങ് വിഭാഗത്തിലെ ജീവനക്കാരി ജയകുമാരിക്കാണ് മർദനമേറ്റത്. പൂവാർ സ്വദേശി അനിൽ ഇടിവള ഉപയോഗിച്ച് ജയകുമാരിയുടെ മുഖത്ത് ഇടിക്കുകയായിരുന്നു. ഇടിയേറ്റ് മുഖത്തെ...

ഗസ്റ്റ് അധ്യാപക നിയമനം

പത്തനംതിട്ട : വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ ലക്ചറര്‍ ഇന്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ്, ലക്ചറര്‍ ഇന്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, ട്രേഡ്സ്മാന്‍ വര്‍ക്‌ഷോപ്പ് തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. ബയോഡേറ്റ, മാര്‍ക്ക് ലിസ്റ്റ്,...
- Advertisment -

Most Popular

- Advertisement -