Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsഎസ്‌ഐആര്‍ പൂരിപ്പിച്ച...

എസ്‌ഐആര്‍ പൂരിപ്പിച്ച ഫോം നല്‍കാൻ ഇന്നുകൂടി അവസരം

തിരുവനന്തപുരം: സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ (എസ്‌ഐആർ) ഭാഗമായി എന്യൂമറേഷന്‍ ഫോം സമര്‍പ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. സമഗ്ര വോട്ടർപട്ടിക പരിഷ്കരണം വഴി പട്ടികയില്‍നിന്നു പുറത്താകുന്ന 24.95 ലക്ഷം പേരുടെ വിവരങ്ങള്‍ തെരഞ്ഞെടുപ്പു കമ്മിഷൻ പ്രസിദ്ധീകരിച്ചു. 

പൂരിപ്പിച്ച ഫോം സമർപ്പിക്കാൻ ഇന്നുകൂടി മാത്രം അവസരം നല്‍കിയാണ് ഇന്നലെ വൈകിട്ട് പട്ടിക പ്രസിദ്ധീകരിച്ചത്. കൂടുതല്‍‍സമയം വേണമെന്ന രാഷ്ട്രീയ പാർട്ടികളുടെ ആവശ്യം അംഗീകരിച്ചിട്ടില്ല. മതിയായ കാരണങ്ങളില്ലാതെ പുറത്താക്കല്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ ഇന്നു തന്നെ ബൂത്ത് ലവല്‍ ഓഫിസറെ ബന്ധപ്പെട്ട് എസ്‌ഐആർ ഫോം പൂരിപ്പിച്ചു നല്‍കണം.

ഫോം പൂരിപ്പിച്ചു നല്‍കി തെറ്റു തിരുത്താൻ ഇന്നു വരെയാണ് അവസരം. ഫോം നല്‍കിയാല്‍ 23നു പ്രസിദ്ധീകരിക്കുന്ന കരട് പട്ടികയില്‍ പേര് ഉള്‍പ്പെടുത്തും. കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ച ശേഷം, അതില്‍ ഉള്‍പ്പെടാത്തവരുടെ ബൂത്ത് തിരിച്ചുള്ള പട്ടിക ഇലക്ടറല്‍ ഓഫിസർമാരുടെ നോട്ടിസ് ബോർഡുകളില്‍ പ്രദർശിപ്പിക്കും.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇ.‍ഡി രാഷ്ട്രീയ ലക്ഷ്യത്തോടെ മാധ്യമങ്ങളിലൂടെ വിവരങ്ങൾ പുറത്തുവിടുന്നു : പിണറായി വിജയൻ

തിരുവനന്തപുരം : സിഎംആർഎൽ വിഷയത്തിൽ ഇ.‍ഡി രാഷ്ട്രീയ ലക്ഷ്യത്തോടെ മാധ്യമങ്ങളിലൂടെ വിവരങ്ങൾ പുറത്തുവിടുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. കോടതിയിൽ പരാജയപ്പെട്ട ആരോപണങ്ങൾക്ക് രാഷ്ട്രീയ വ്യാഖ്യാനം സൃഷ്ടിക്കാനാണ് ഇഡി ശ്രമിക്കുന്നതെന്ന് പിണറായി...

അശാസ്ത്രീയ മരുന്നുപയോഗം അപകടം : മന്ത്രി വീണാ ജോർജ്

പത്തനംതിട്ട: ആൻറി മൈക്രോബിയൽ പ്രതിരോധം സമീപഭാവിയിൽ ഉണ്ടായേക്കാവുന്ന വലിയ വിപത്തെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ്  വോക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എജ്യുക്കേഷൻ ( വി. എച്ച്....
- Advertisment -

Most Popular

- Advertisement -