കോന്നി : കോന്നി പയ്യനാമണ്ണിൽ പാറമടയിൽ ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറയിടിഞ്ഞു വീണുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനം തുടരുന്നു. എൻഡിആർഎഫ് സംഘവും എത്തിയിട്ടുണ്ട്. രണ്ട് പേർ വടംകെട്ടിയിറങ്ങി സ്ഥലത്തെ പാറക്കഷ്ണങ്ങൾ നീക്കുന്ന നടപടിയാണ് പുരോഗമിക്കുന്നത്. അപകടത്തിൽ മരിച്ച ഒഡിഷ സ്വദേശി മഹാദേബ് പ്രധാന്റെ (51) മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു .ഹിറ്റാച്ചി ഡ്രൈവർ ബിഹാർ സ്വാദേശി അജയ് കുമാർ റായിയെ (38) കണ്ടെത്താനുണ്ട്. പാറയിടിയുന്നതിനാൽ ദൗത്യം സങ്കീർണ്ണമാണ് .






