കോഴിക്കോട് : കോഴിക്കോട് കൂടരഞ്ഞിയിൽ നിയന്ത്രണംവിട്ട പിക്കപ്പ് വാന്‍ കടയിലേക്ക് ഇടിച്ചു കയറി രണ്ട് മരണം.3 പേർക്കു പരുക്കേറ്റു.കുളിരുമുട്ടി സ്വദേശികളായ ജോൺ കമുങ്ങുംതോട്ടിൽ (65), സുന്ദരൻ പുളിക്കുന്നത്ത് (62) എന്നിവരാണ് മരിച്ചത്.കടവരാന്തയിൽ ഇരുന്നവരാണു രണ്ടുപേരും.
രാവിലെ ഒൻപതരയോടെയായിരുന്നു അപകടം. പൂവാറാന്തോട്ടിൽ നിന്ന് താഴേക്ക് വരികയായിരുന്ന വാഹനം നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. കടയുടമ ജോമോൻ, പിക്കപ്പ് വാൻ ഡ്രൈവർ മുഹമ്മദ് റിയാസ്, ശിഹാബുദ്ദീൻ എന്നിവർക്കാണ് പരുക്കേറ്റത്.പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.