Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsവൈദ്യുതി ബില്ല്...

വൈദ്യുതി ബില്ല് 1000 രൂപ വരെ  പണമായി സ്വീകരിക്കാനുള്ള തീരുമാനവുമായി  കെഎസ്ഇബി

തിരുവനന്തപുരം : വൈദ്യുതി ബില്ലടയ്ക്കുമ്പോള്‍ 1000 രൂപ വരെ മാത്രം പണമായി സ്വീകരിക്കാനുള്ള തീരുമാനം കര്‍ശനമായി നടപ്പാക്കാന്‍ ഒരുങ്ങി കെഎസ്ഇബി. 1000 രൂപയ്ക്ക് മുകളിലാണ് ബില്ലെങ്കില്‍ അത് ഓണ്‍ലൈനായി മാത്രമാണ് അടയ്ക്കണം.

ബോർഡിൽ ജീവനക്കാരെ കുറയ്ക്കുന്നതിന്റെ ഭാഗമായ നടപടി ക്രമമാണ്. അധികം വരുന്ന ജീവനക്കാരെ ഡിവിഷന്‍, സര്‍ക്കിള്‍ ഓഫീസുകളിലേക്കു പുനര്‍വിന്യസിക്കുകയോ പൊതുസ്ഥലം മാറ്റത്തിന്റെ ഭാഗമായി സ്ഥലം മാറ്റുകയോ ചെയ്യും. ഒരേ കെട്ടിടത്തില്‍ രണ്ട് സെക്ഷന്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നിടത്തും ഒരു കൗണ്ടറേ ഇനിയുണ്ടാവുകയുള്ളു എന്ന് കെഎസ്ഇബി അറിയിച്ചു.

ബില്ലടയ്ക്കുന്നതിനുള്ള സമയക്രമത്തിനും മാറ്റം വരുത്താനാണ് തീരുമാനം. രാവിലെ എട്ടു മുതല്‍ വൈകീട്ട് ആറുവരെ പണം സ്വീകരിച്ചിരുന്നത് രാവിലെ ഒന്‍പതു മുതല്‍ വൈകീട്ട് മൂന്നുവരെ മാത്രമാക്കി ചുരുക്കി. 70 ശതമാനം ബില്ലുകളും ഇപ്പോള്‍ ഓണ്‍ലൈനായാണ് അടയ്ക്കുന്നത്

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ക്ഷേമ പെൻഷൻ : ഒരു മാസത്തെ കുടിശിക ഉൾപ്പെടെ രണ്ട് മാസത്തെ പെൻഷൻ അനുവദിച്ചു

തിരുവനന്തപുരം : സാമൂഹ്യക്ഷേമ പെൻഷനുകളുടെ കുടിശികയിൽ ഒരു ഗഡുകൂടി അനുവദിക്കാൻ സർക്കാർ തീരുമാനിച്ചു. മെയ്‌ മാസത്തെ പെൻഷനൊപ്പം ഒരു ഗഡു കുടിശിക കൂടി നൽകാൻ നിർദേശിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. അടുത്ത...

വീടിന് മുകളിൽ ലോറി മറിഞ്ഞ അപകടം: കുടുംബത്തിന് ദുരന്തനിവാരണ സ്കീമിൽ ഉൾപ്പെടുത്തി വീട് നിർമ്മിച്ചു നൽകും – ഡെപ്യൂട്ടി സ്പീക്കർ

പന്തളം: കുരമ്പാലയിൽ വീടിന് മുകളിൽ ലോറി മറിഞ്ഞ അപകടം ഉണ്ടായ സംഭവത്തിൽ  കുടുംബത്തിന് ദുരന്തനിവാരണ സ്കീമിൽ ഉൾപ്പെടുത്തി വീട് നിർമ്മിച്ചു നൽകുമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് എം...
- Advertisment -

Most Popular

- Advertisement -